ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ടീവ എന്ന പേര് എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് ഈ ജനപ്രീതി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി.
ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയുന്ന കരുത്തുറ്റ ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ ക്രമീകരിക്കുക എന്നാണ് സൂചന. ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുന്നവിധത്തിലുള്ള സാങ്കേതികവിദ്യയുമായി സ്‌കൂട്ടര്‍ വരാനാണ് സാധ്യത. ഇത് ദൈര്‍ഘ്യമേറിയ ചാര്‍ജിങ് ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കും.
സ്ഥിരവും സ്വാപ്പ് ചെയ്യാവുന്നതുമായ ബാറ്ററി ഓപ്ഷനുകളോടെ ഒന്നിലധികം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെ വിപണിയില്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ ഹോണ്ട ടൂവീലേഴ്‌സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സമീപത്തെ ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന OTA (ഓവര്‍ ദി എയര്‍) അപ്‌ഡേറ്റുകളും നാവിഗേഷന്‍ സഹായങ്ങളും പോലുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും പുതിയ സ്‌കൂട്ടറില്‍ ഉണ്ടായേക്കും. ഹോണ്ടയുടെ വരാനിരിക്കുന്ന ഇലക്ട്രിക് ഓഫറുകളെക്കുറിച്ചും ഇവി സെഗ്‌മെന്റിനായുള്ള പ്ലാനുകളെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ നവംബര്‍ 27ന് കമ്പനി വെളിപ്പെടുത്തും.
Jobbery.in