Now loading...
ഇന്ത്യയില്‍ നിന്നുള്ള നിന്നുള്ള ഓട്ടോമൊബൈല്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 19 ശതമാനം വര്‍ധിച്ച് 53 ലക്ഷം യൂണിറ്റിലധികമായി. വിദേശ വിപണികളില്‍ യാത്രാ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്കുണ്ടായ ഡിമാന്‍ഡ് ഇതിനു കാരണമായി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 45 ലക്ഷം യൂണിറ്റുകളായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രാ വാഹന കയറ്റുമതി 15 ശതമാനം ഉയര്‍ന്ന് 7,70,364 യൂണിറ്റായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6,72,105 യൂണിറ്റായിരുന്നു.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആഗോള മോഡലുകള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതാണ് കയറ്റുമതി വര്‍ധിക്കാന്‍ കാരണമായതെന്ന് വ്യവസായ സംഘടനയായ സിയാം പറഞ്ഞു.
ഉല്‍പ്പാദന നിലവാരം മെച്ചപ്പെട്ടതോടെ, ചില കമ്പനികള്‍ വികസിത വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും തുടങ്ങിയിട്ടുണ്ട്. യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതിയില്‍ 54 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഈ വിഭാഗത്തില്‍ 3,62,160 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,34,720 യൂണിറ്റുകളായിരുന്നു.
ഇരുചക്ര വാഹന കയറ്റുമതിയിലും വന്‍ മുന്നേറ്റം ഉണ്ടായി. 21 ശതമാനം വര്‍ധനയാണ് ഈ മേഖലയില്‍ ഉണ്ടായത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 41,98,403 യൂണിറ്റുകളാണ് കയറ്റി അയച്ചത്.
പുതിയ മോഡലുകളും പുതിയ വിപണികളും ഇരുചക്രവാഹന കയറ്റുമതിയുടെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ടെന്ന് സിയാം പറഞ്ഞു. ആഫ്രിക്കന്‍ മേഖലയിലെ സാമ്പത്തിക സ്ഥിരതയും ലാറ്റിന്‍ അമേരിക്കയിലെ ആവശ്യകതയും ഈ വളര്‍ച്ചയെ പിന്തുണച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ മുച്ചക്ര വാഹന കയറ്റുമതി 2 ശതമാനം വര്‍ധിച്ച് 3.1 ലക്ഷം യൂണിറ്റുകളുമായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി 23 ശതമാനം വര്‍ധിച്ച് 80,986 യൂണിറ്റായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 65,818 യൂണിറ്റായിരുന്നു.
Jobbery.in
Now loading...