January 12, 2025
Home » ഓഹരി വിപണിയിലെ കോടിപതികളായി സ്വിഗ്ഗി ജീവനക്കാര്‍ Business News Malayalam
ഓഹരി വിപണിയിലെ കോടിപതികളായി സ്വിഗ്ഗി ജീവനക്കാര്‍

സ്വിഗ്ഗിയുടെ ഓഹരി വിപണിയിലെ അരങ്ങേറ്റത്തിനു പിന്നാലെ കോടിപതി ക്ലബിലെത്തിയത് 500 ലധികം പേർ. കമ്പനിയിലെ നിലവിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമാണ് കോടിപതി ക്ലബിലെത്തിയത് . 9000 കോടി രൂപയാണ് 5,000 ജീവനക്കാര്‍ക്ക് ഇഎസ്ഒപി വഴി ലഭിക്കുക . ഈ 5000 ജീവനക്കാരില്‍ നിന്നും 500 ജീവനക്കാരാണ് നിലവിൽ കോടീശ്വരന്മാരായി മാറുന്നത്.

11,327 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒയുമായി സ്വിഗ്ഗി എത്തിയത്. പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചും ഓഫര്‍ ഫോര്‍ സെയിലിലൂടെയുമായിരുന്നു ഐപിഒ. സ്വിഗ്ഗിയുടെ തുടക്കത്തിലേ ഓഹരി വില്‍പ്പനയില്‍ ഒരു ഓഹരിയുടെ വില 371-390 രൂപയായിരുന്നു. എട്ടു ശതമാനം പ്രീമിയത്തിലാണ് സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഓഹരികള്‍ വിപണിയില്‍ 7.69 ശതമാനം ഉയര്‍ന്ന് 420 രൂപയിലാണ് തുടക്കം കുറിച്ചത് . ഇഷ്യൂ വിലയേക്കാള്‍ 5.64 ശതമാനം ഉയര്‍ന്ന് 412 രൂപയിലാണ് ബിഎസ്ഇയിലെ ഓഹരികള്‍ പിന്നീട്, ഇത് 7.67 ശതമാനം ഉയര്‍ന്ന് 419.95 രൂപയായി.

അടിയന്തരമായി ആവശ്യം വേണ്ടവരുടെ ഈ സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ സ്വിഗ്ഗി പ്രവര്‍ത്തനം വിപൂലീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. സ്വിഗ്ഗി യെല്ലോ എന്ന പേരിലുള്ള ഈ പുതിയ സേവനം അഭിഭാഷകര്‍, ജ്യോതിഷികള്‍, എന്നിവര്‍ക്ക് പുറമേ തെറാപ്പിസ്റ്റുകള്‍, ഫിറ്റ്നസ് പരിശീലകര്‍, ഡയറ്റീഷ്യന്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ സേവനങ്ങള്‍ കൂടി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *