കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പുതിയ പ്രതിദിന സർവീസ് ഡിസംബർ 12 മുതൽ ആരംഭിക്കും. ഡൽഹിയിൽ നിന്ന് രാത്രി 10:10ന് പുറപ്പെടുന്ന വിമാനം, പുലർച്ചെ 1:20 ന് കണ്ണൂരിൽ എത്തും. തിരികെ, രാവിലെ 6:20 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9:25 ന് ഡൽഹിയിൽ എത്തും. 5300 രൂപ നിരക്കിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഒന്നര വർഷത്തിന് ശേഷമാണ് കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് പുനരാരംഭിക്കുന്നത്. മുമ്പ്, എയർ ഇന്ത്യ സർവീസ് നൽകിയിരുന്നെങ്കിലും, കമ്പനിയുടേ ലയന നടപടികൾക്കു ശേഷം നോൺ-മെട്രോ നഗരങ്ങളിൽ നിന്നുള്ള സർവീസുകൾ അവസാനിപ്പിച്ചതിനാൽ കണ്ണൂരിൽ നിന്നുള്ള സർവീസ് അവസാനിച്ചിരുന്നു.
Jobbery.in