Now loading...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ സ്വര്‍ണവില 1760 രൂപയാണ് ഉയര്‍ന്നിരുന്നത്. ഇതോടെ ഗ്രാമിന് 8975 രൂപയും പവന് 71800 രൂപയുമായി ഉയര്‍ന്നു.
18 കാരറ്റ് സ്വര്‍ണ വിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7355 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വില തുടര്‍ച്ചയായി ഉയരുന്നത് വലിയ അളവില്‍ പൊന്ന് വാങ്ങാനിരുന്നവര്‍ക്ക് തിരിച്ചടിയാണ്. അതേസമയം കുറഞ്ഞവിലയില്‍ ബുക്കിംഗ് നടത്തിയിട്ടുളളവരെ വര്‍ധന ബാധിക്കില്ല.
വെള്ളിവിലയുടെ വര്‍ധനയും നിലയ്ക്കുന്നില്ല. ഇന്നും ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് വില 110 രൂപയിലെത്തി.
ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ഒറ്റത്തവണ 1560 രൂപ കുറഞ്ഞതോടെയാണ് പവന്റെ വില 70,000-ത്തില്‍ താഴെ എത്തിയത്. എന്നാല്‍ പിന്നീട് വില കുതിച്ചു കയറി.
നിലവില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഡോളറിന്റെ മൂല്യം ഇടിയുന്നതും സ്വര്‍ണവിപണിയെ നേരിട്ട് ബാധിക്കുന്നു. അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായാണ് സംസ്ഥാനത്തും സ്വര്‍ണത്തിന് ചലനമുണ്ടാകുന്നു.ഇന്നലെ സ്വര്‍ണം ഔണ്‍സിന് 3315.50 ഡോളറിനാണ് ക്ലോസ് ചെയ്തത്. ഇന്നുരാവിലെ വില 3338 ഡോളറായി ഉയര്‍ന്നിട്ടുമുണ്ട്.
Jobbery.in
Now loading...