Now loading...
സ്വർണവില കുതിക്കുന്നത് തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി വൻ വർദ്ധനവ് ആണ് സ്വർണത്തിന് ഉണ്ടാവുന്നത്. വെള്ളിയാഴ്ച മാത്രം 1480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവന് വില 69,960 രൂപയായി. കഴിഞ്ഞ ദിവസം പവന്റെ വിലയിൽ റെക്കോർഡ് വർദ്ധനവായ 2160 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 4160 രൂപയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 8745 രൂപയാണ് ഗ്രാമിന് വർദ്ധിച്ചിരിക്കുന്നത്. സ്വർണവിലയിൽ അന്താരാഷ്ട്ര വിലയിലും വർദ്ധനവ് പ്രകടമാണ്. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് ഇതാദ്യമായി 3200 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണം 1485 രൂപ ഉയർന്ന് 93,518 രൂപ നിലവാരത്തിലാണ് എത്തിനിൽക്കുന്നത്.
ഏപ്രിൽ മാസം സ്വർണവില കയറ്റിറക്കങ്ങളുടേതായിരുന്നു.
ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രിൽ 8 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ
ഏപ്രിൽ 9 – ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപ
ഏപ്രിൽ 10 – ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
Now loading...