Now loading...
ഏപ്രില്‍ 9 മുതല്‍ യുഎസ് വിപണിയില്‍ തെരഞ്ഞെടുത്ത സാധനങ്ങള്‍ക്ക് 30 ശതമാനത്തിലധികം ഇറക്കുമതി തീരുവ നേരിടേണ്ടിവരുമെന്ന് ജിടിആര്‍ഐ വിശകലനം പറയുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍, മാംസം, സംസ്‌കരിച്ച ഭക്ഷണം, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് ഉയര്‍ന്ന തീരുവ നല്‍കേണ്ടിവരുന്ന മേഖലകള്‍.
ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സ്റ്റീല്‍, അലുമിനിയം, ഓട്ടോ എന്നിവയ്ക്ക് ഇതിനകം 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ബാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ 10 ശതമാനം അടിസ്ഥാന താരിഫിന് വിധേയമാണ്. തുടര്‍ന്ന് ഏപ്രില്‍ 9 മുതല്‍ താരിഫ് രാജ്യത്തിന് അനുസരിച്ചുള്ള 27 ശതമാനമായി ഉയരും. 60 ലധികം രാജ്യങ്ങളെ ഈ നടപടികള്‍ ബാധിക്കുന്നു.
വജ്രങ്ങള്‍, സ്വര്‍ണം, ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 29.12 ശതമാനം തീരുവയും, രാസവസ്തുക്കള്‍ക്ക് 28.06 ശതമാനം വെന്റ് ലെവിയും, ഇലക്ട്രിക്കല്‍, ടെലികോം, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 27.41 ശതമാനം ഇറക്കുമതി നികുതിയും ഏര്‍പ്പെടുത്തുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) അറിയിച്ചു.
അതുപോലെ, യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍; ഇരുമ്പ്, ഉരുക്ക്, അടിസ്ഥാന ലോഹങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍; കൃഷി, മാംസം, സംസ്‌കരിച്ച ഭക്ഷണം എന്നിവയ്ക്ക് യഥാക്രമം 28.3 ശതമാനം മുതല്‍ 35.99 ശതമാനംവരെ താരിഫ് ഈടാക്കും.
2024-ല്‍ ഇന്ത്യയുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍, മാംസം, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി 6 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. വജ്രങ്ങള്‍, സ്വര്‍ണം തുടങ്ങിയവയുടെ കയറ്റുമതി 11.88 ബില്യണ്‍ യുഎസ് ഡോളറും. രാസവസ്തുക്കള്‍ (11.88 ബില്യണ്‍ യുഎസ് ഡോളര്‍); ഇലക്ട്രിക്കല്‍, ടെലികോം, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ (14.4 ബില്യണ്‍ യുഎസ് ഡോളര്‍); തുണിത്തരങ്ങളും വസ്ത്രങ്ങളും (10.8 ബില്യണ്‍ യുഎസ് ഡോളര്‍); യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍ (7.1 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
നിലവില്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍, മാംസം, സംസ്‌കരിച്ച ഭക്ഷണം എന്നിവയ്ക്ക് യുഎസില്‍ ശരാശരി 5.29 ശതമാനം താരിഫ് ചുമത്തുന്നു. വജ്രങ്ങള്‍, സ്വര്‍ണം, ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 2.12 ശതമാനവും, രാസവസ്തുക്കള്‍ക്ക് 1 ശതമാനവും, ഇലക്ട്രിക്കല്‍, ടെലികോം, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 0.41 ശതമാനവും നികുതി ഈടാക്കുന്നുണ്ട്. പ്ലാസ്റ്റിക്, വസ്തുക്കള്‍ക്ക് 4.38 ശതമാനവും, യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയ്ക്ക് 1.3 ശതമാനവും, തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും 8.99 ശതമാനവുമാണ് നികുതി.
Jobbery.in
Now loading...