കുടുംബശ്രീയുടെ കീഴിൽ ജോലി ആനിമേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീയുടെ കീഴിൽ കാടർ പ്രത്യേക പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഉന്നതിയിൽ ഏകോപിപ്പിക്കുന്നതിന് ആനിമേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ള കാടർ വിഭാഗത്തിൽ പെടുന്ന എസ്.എസ്.എൽ.സി യോഗതയുള്ളവർക്ക് അപേക്ഷിക്കാം.
(adsbygoogle = window.adsbygoogle || []).push({});
കുടുംബശ്രീ അംഗം ഓക്സിലറി അംഗം എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റും സഹിതം അയ്യന്തോൾ കലക്ടറേറ്റ്, സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലുള്ള ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീയുടെ ഓഫീസിൽ ജനുവരി 21 ബുധനാഴ്ച്ച വൈകീട്ട് 5.15 നകം നേരിട്ടോ തപാൽ മുഖേനയോ എത്തിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0487 2362517.
2. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ഡാറ്റാ എന്‍ട്രി, ഡി റ്റി പി കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും, പി ജി ഡി സി എ യും ഉള്ളവരായിരിക്കണം. കൂടാതെ എം എസ് ഓഫീസ്, ഡി റ്റി പി ഐ എസ് എം പബ്ലിഷര്‍ എന്നിവയില്‍ പരിജ്ഞാനമുള്ളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമായിരിക്കണം.
കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2026 ജനുവരി 31 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. എസ് സി / എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. വൈകി ലഭിക്കുന്നതോ അപൂര്‍ണ്ണമായതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടാം.
(adsbygoogle = window.adsbygoogle || []).push({});
പ്രിന്‍സിപ്പാള്‍, ഗവ.പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, സബ് ജയില്‍ റോഡ്, ബൈ ലൈന്‍, ആലുവ-683 101, ഫോണ്‍: 04842623304, 9188581148,8921708401, ഇ-മെയില്‍: petcernakulam@gmail.com
Today's product

