
Now loading...
തിരുവനന്തപുരം: കുതിച്ചു കയറ്റത്തിന് പിന്നാലെ സ്വർണ വിലയിൽ നേരിയ ആശ്വാസം. സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7,540 എന്ന നിരക്കിലായി ഇന്നത്തെ സ്വർണവില.
വെള്ളിയാഴ്ചയാണ് സ്വർണവില വർദ്ധിച്ച് റെക്കോർഡ് ഇട്ടത്. പവന് 60,400 എന്നതായിരുന്നു സ്വർണവില. എന്നാൽ ശനിയാഴ്ചയും ഞായറാഴ്ചയും സ്വർണ വില മാറ്റമില്ലാതെ തുടർന്നു. ഇതിന് പിന്നാലെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 120 രൂപയാണ് താഴ്ന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 60,320 രൂപയായി.
അമേരിക്കൻ ഡോളർ അഞ്ച് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിൽ നിന്നും കരകയറിയത് സ്വർണത്തിൽ ലാഭമെടുപ്പിന് ഇടയാക്കി. ഇതാണ് സ്വർണ വിലയിൽ കുറവിന് കാരണം ആയത്.
സ്വർണത്തിന് പുറമേ വെള്ളിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് ഒരു രൂപയാണ് വെള്ളിയിൽ ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയ്ക്ക് 98 രൂപയാണ് ഇന്നത്തെ വില.
Now loading...