‘കൂടല്‍’ ചിത്രത്തിലെ വീഡിയോ ഗാനം എത്തി Entertainment News

ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് കൂടല്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ​ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കകയാണ്. അട്ടപ്പാടിപ്പാട്ട് എന്ന പേരില്‍ എത്തിയ ​ഗാനത്തിന് വരികള്‍ എഴുതി, സം​ഗീതം പകര്‍ന്നിരിക്കുന്നത് ഷാഫി എപ്പിക്കാട് ആണ്. അഫ്സല്‍ എപ്പിക്കാട് ആണ് ​ഗാനം പാടിയിരിക്കുന്നത്.

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിൽ നാല് നായികമാരാണ് എത്തുന്നത്. മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിവർക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്. വിജിലേഷ്, നന്ദു, ഉഷ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ചെക്കൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.

Also Read: ‘റെയ്‍ഡ് 2’ ഒടിടിയിലേക്ക്; ‍റിലീസ് തീയതി പ്രഖ്യാപിച്ചു

അതേസമയം സഹരചന റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ ഷൗക്കത്ത് വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ, എഡിറ്റിംഗ് ജർഷാജ് കൊമ്മേരി, കലാസംവിധാനം അസീസ് കരുവാരകുണ്ട്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം ആദിത്യ നാണു, സംഗീത സംവിധാനം സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ഗാനരചന ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, നിഖിൽ അനിൽകുമാർ, ഗായകർ വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, കോറിയോഗ്രാഫർ വിജയ് മാസ്റ്റർ, സംഘട്ടനം മാഫിയ ശശി, സ്റ്റിൽസ് ബാവിഷ്‌ ബാല, പോസ്റ്റർ ഡിസൈൻ മനു ഡാവിഞ്ചി, പിആർഒ എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ.

The post ‘കൂടല്‍’ ചിത്രത്തിലെ വീഡിയോ ഗാനം എത്തി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *