January 11, 2025
Home » കെയര്‍ ടേക്കര്‍ നിയമനം,അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം- Thrissur Jobs,
Government-of-Kerala jobs

1.കെയര്‍ ടേക്കര്‍ നിയമനം

തൃശ്ശൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സൈനിക വിശ്രമകേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ മുഴുവന്‍ സമയ കെയര്‍ ടേക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ സെപ്തംബര്‍ 5 ന് വൈകീട്ട് 5 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2384037.

2.അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പുഴയ്ക്കല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന അവണൂര്‍ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ അടുത്ത 3 വര്‍ഷത്തേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാവുന്ന ഒഴിവുകളിലേക്ക് അവണൂര്‍ പഞ്ചായത്തില്‍ സ്ഥിരം താമസമുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും, 46 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക പുഴയ്ക്കല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 2 മുതല്‍ 20 വരെ വൈകീട്ട് 5 മണി വരെ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് ആയോ തപാല്‍ മുഖേനയോ അയയ്ക്കാം. നിശ്ചിത സമയം കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷ അയക്കേണ്ട വിലാസം ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട്, പുറനാട്ടുകര പി.ഒ., ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പുഴയ്ക്കല്‍. ഫോണ്‍: 0487 2307516.

3.അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒല്ലൂക്കര ഐ.സി.ഡി.എസ് പ്രോജക്ട്ടിന്റെ പരിധിയില്‍ വരുന്ന പുത്തൂര്‍ പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ സ്ഥിരം/ താത്കാലികം തസ്തികയിലേക്ക് പുത്തൂര്‍ പഞ്ചായത്തിലെ ഒഴിവുകള്‍ നികത്തുന്നതിനായി സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പുത്തൂര്‍ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സാകാത്തവരും, എഴുത്തും വായനയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവരുമാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകര്‍ സാമൂഹ്യസേവന സന്നദ്ധതയുള്ളവരും മതിയായ ശാരീരിക ക്ഷമതയും കായികശേഷിയുള്ളവരും ആയിരിക്കണം. അപേക്ഷയുടെ മാതൃക ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസിലും പുത്തൂര്‍ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസില്‍ സെപ്തംബര്‍ 13 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2375756, 9188959754.

Leave a Reply

Your email address will not be published. Required fields are marked *