January 9, 2025
Home » കേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ്
കലാമത്സരങ്ങൾ അരങ്ങേറുക.
പ്രസ്തുത വേദികൾക്ക് കേരളത്തിലെ
നദികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.
സെൻട്രൽ സ്‌റ്റേഡിയം, വിമൺസ് കോളേജ്,
മണക്കാട് ഗവൺമെന്റ് എച്ച്.എസ്.എസ്.
തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങൾ അരങ്ങേറുന്നത്. ടാഗോർ തീയേറ്ററിൽ നാടകവും,
കാർത്തിക തിരുനാൾ തീയേറ്ററിൽ സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും
ഗോത്ര കലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിലും,
ബാന്റ്‌മേളം പട്ടം സെന്റ് മേരീസ് സ്‌കൂൾ
ഗ്രൗണ്ടിലും നടത്തപ്പെടുന്നു.

വേദികളുടെ വിവരങ്ങൾ അറിയാൻ താഴെ ഡൗൺലോഡ് ചെയ്യുക.

ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ്
ക്രമീകരിച്ചിരിക്കുന്നത്. വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്‌ട്രേഷൻ എന്നിവ എസ്.എം.വി.
സ്‌കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *