കേരളസർക്കാരിന് കീഴിൽ സ്പോർട്സ് കേരളയിൽ ജോലി അവസരം
കേരളസർക്കാരിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന, സ്പോർട്സ് കേരള ഫൗണ്ടേഷനിൽ, വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. ഒൻപതൊഴിവുണ്ട്. കരാർ നിയമനമാണ്.
തസ്തിക: അസിസ്റ്റന്റ് എൻജിനിയർ. ഒഴിവ്-7. ശമ്പളം: 34,190 രൂപ.
യോഗ്യത: സിവിൽ എൻജിനിയറിങ്ങിലുള്ള ബിരുദം/തത്തുല്യം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സിവിൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത്.
(adsbygoogle = window.adsbygoogle || []).push({});
തസ്തിക: അസിസ്റ്റന്റ് എക്സിക്യുട്ടീവ്
എൻജിനിയർ, ഒഴിവ്-1. ശമ്പളം: 46,230 രൂപ.
യോഗ്യത: സിവിൽ എൻജിനി യറിങ്ങിലുള്ള ബിരുദം/തത്തുല്യം, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സിവിൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ, പത്തുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തിക: അസിസ്റ്റന്റ് പ്രോജക്ട്
എൻജിനിയർ. ഒഴിവ്-1.
ശമ്പളം: 22,240 രൂപ.
യോഗ്യത: സിവിൽ എൻജിനി യറിങ്ങിലുള്ള ഡിപ്ലോമ/തത്തുല്യം, ഒരുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ: അപേ ക്ഷാ ഫോം
പൂരിപ്പിച്ച്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം careers.skf@gmail.com എന്ന ഇ-മെയിൽ ഐ.ഡി.യിലേക്ക് അയക്കു കയോ തപാൽ മുഖേനയോ നേരിട്ടോ എത്തിക്കുകയോ ചെയ്യാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 8. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2302287.
സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനുവരി എട്ട് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ് ടു , ഐറ്റിഐ (ഓട്ടോമൊബൈല്‍), ബിരുദം, മറ്റ് അധിക യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ട് .
ഫോൺ : 0477-2230624, 8304057735
(adsbygoogle = window.adsbygoogle || []).push({});
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
നാഗലശ്ശേരി ഗവ. ഐ ടി ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ട്രേഡിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഈഴവ വിഭാഗം) തസ്തികയിലെ ഒഴിവിലേക്ക് കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ 11 ന് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐ യില്‍ എത്തിച്ചരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9746715651.
Today's product

