March 9, 2025
Home » കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. 2025 ഏപ്രിൽ 9 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. പ്രാഥമിക പരീക്ഷ 2025 ജൂൺ 14ന് നടക്കും. പ്രാഥമിക റൗണ്ട് വിജയകരമായി വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ 2025 ഒക്ടോബർ 17നും 18നും നടക്കുന്ന മെയിൻ പരീക്ഷയ്ക്ക് അർഹരായിരിക്കും. കെഎഎസ് ആദ്യ പരീക്ഷ നടത്തിയ അതേ സിലബസ് തന്നെയാകും ഇത്തവണയും തുടരുക. പ്രാഥമിക പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലും മുഖ്യപരീക്ഷ വിവരണാത്മകരീതിയിലുമാകും.

മുഖ്യപരീക്ഷയ്‌ക്ക് 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളുണ്ടാകും. മുഖ്യപരീക്ഷയിൽ നിശ്ചിത മാർക്ക് വാങ്ങുന്നവർക്ക് അഭിമുഖം നടത്തും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രാഥമിക, മുഖ്യ പരീക്ഷകളിൽ ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നഡയിലോ ഉത്തരം എഴുതാനാകും. 2026 ഫെബ്രുവരി 16 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *