Skip to content Skip to footer

കേരള ടൂറിസം വകുപ്പിൽ ജോലി Office Assistant- Plustwo

Share this Job

കേരള ടൂറിസം വകുപ്പിൽ ജോലി ഓഫീസ് അസിസ്റ്റന്റ് ആവാൻ അവസരം.

കേരള ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്
ഉദ്യോഗപ്പേര് : ഓഫീസ് അസിസ്റ്റന്റ്
ശമ്പളം: 19,000-43,600/-
കാറ്റഗറി നമ്പർ : 197/2025
കേരള ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ഓഫീസ് അസിസ്റ്റന്റ് ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
നിയമന രീതി :നേരിട്ടുള്ള നിയമനം
പ്രായ പരിധി: 18-36 ഉദ്യോഗാർത്ഥികൾ 02. 01. 1989-നും 01.01.2007- നു ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
യോഗ്യത വിവരങ്ങൾ
1) പ്ലസ് ടു വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത
2) ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ലോവർ) (കെ ജി ടി ഇ /എം ജി ടി ഇ )അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷ സമർപ്പിക്കേണ്ട രീതി
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ലേഷൻ പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password ഉം ഉപയോഗിച്ച് Login ചെയ്ത ശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘apply now’ ൽ മാത്രം click ചെയ്യേണ്ടതാണ്.
ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും യും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും.
എന്നാൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ 6 മാസത്തിനുളളിൽ എടുത്ത ഫോട്ടോ പ്രൊഫൈലിൽ upload ചെയ്യേണ്ടതാണ്. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.അപേക്ഷ ഫീസ് നൽകേണ്ടതില്ല. Pass word രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്യ് അപേക്ഷിക്കുന്നതിന് മുൻപും തന്റെ Profile ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 03.09.2025 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്‌: 
മേൽപ്പറഞ്ഞ സ്ഥാപനത്തിലേയ്ക്കുള്ള നിയമനം അവർ കാലാകാലങ്ങളിൽ വരുത്തുന്ന ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും.
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ഇല്ലെങ്കിൽ നോക്കുക വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക

Share this Job
Go to Top
New Members can Join our free whatsapp group. Already Joined . Then Close this window
Join Now