കേരള നിയമസഭാ സെക്രട്ടറിയേറ്റിൽ ജോലി നേടാം; ഉയർന്ന ശമ്പളത്തിൽ ജോലി
കേരള നിയമസഭാ സെക്രട്ടറിയേറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ് (Catalogue Assistant) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു, ഫെബ്രുവരി 4 തിയതി വരെ അപേക്ഷിക്കാം.
വകുപ്പ്: കേരള നിയമസഭാ സെക്രട്ടറിയേറ്റ്.
തസ്തിക: കാറ്റലോഗ് അസിസ്റ്റന്റ് (Catalogue Assistant).
കാറ്റഗറി നമ്പർ :723/2025
ശമ്പളം: 39,300 – 83,000/.
അപേക്ഷ ലാസ്റ്റ് തീയതി : 04.02.2026.
(adsbygoogle = window.adsbygoogle || []).push({});
യോഗ്യത വിവരങ്ങൾ
അപേക്ഷകർക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ലൈബ്രറി സയൻസിൽ ബിരുദം (Degree) അല്ലെങ്കിൽ ഡിപ്ലോമ (Diploma).
പ്രായം: 18 മുതൽ 39 വയസ്സ് വരെ.
ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പിന്നാക്ക സമുദായങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) മുഖേനയാണ് അപേക്ഷിക്കേണ്ടത്.
നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവരുടെ പ്രൊഫൈൽ വഴി ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
അപേക്ഷാ ഫീസ് ഇല്ല.
പരമാവധി ഷെയർ ചെയ്യുക
2.അഭിമുഖം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഐ.റ്റി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഡബ്ല്യു.റ്റി.സി എന്ന സ്ഥാപനത്തിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറുടെ താല്‍കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും.
ജനുവരി 17ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിലാണ് അഭിമുഖം. അധ്യാപന നൈപുണ്യവും മികവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കാം.
2.അസാപ് കേരളയിൽ ഫിറ്റ്നസ് ട്രെയിനർ ഒഴിവ്
(adsbygoogle = window.adsbygoogle || []).push({});
കേരള സർക്കാരിൻറെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടിയിലേക്ക് ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 വയസ്സ്. അടിസ്ഥാന യോഗ്യത പ്ലസ്ടു.
കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/bW3ZExKEYUn4uGSq7 ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
ഫോൺ : 9495999667, 9895967998
അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 7.
Today's product

