Now loading...
This job is posted from outside source. please Verify before any action
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ അവസരങ്ങൾ
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
പ്ലസ്ടുവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയും സമാന തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 18 – 36.
അപേക്ഷകൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മാർച്ച് 15 തീയതിക്ക് മുൻപായി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK), നാലാം നില, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലോ ഇമെയിൽ മുഖേനയോ ലഭ്യമാക്കണം.
2) പ്ലസ് ടു യോഗ്യതയുള്ളവർക്ക് അംഗനവാടി വർക്കർ ഹെൽപ്പർ ഒഴിവിലേക്ക് അവസരങ്ങൾ.
തൃശൂർ: വനിത ശിശുവികസന വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ ഐ.സി.ഡി.എസിന്റെ പരിധിയില്‍ എറിയാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ അങ്കണവാടി സെന്ററില്‍ (നമ്പര്‍ 58) ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടുവാണ് വര്‍ക്കര്‍ തസ്തികയിലേക്ക് യോഗ്യത.
പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
അപേക്ഷകള്‍ മാര്‍ച്ച് എഴിന് വൈകീട്ട് അഞ്ചിന് മുമ്പ് പഴയ എറിയാട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് കാര്യാലയത്തില്‍ ലഭിക്കണം.
3) പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു.
ജെപിഎച്ച്എന്‍ യോഗ്യത, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന.
പ്രായപരിധി 50 വയസ്.
Now loading...