Now loading...
This job is posted from outside source. please Verify before any action
കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകൾ, താൽകാലിക മായി സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന അവസരങ്ങൾ, ജോലി അന്വേഷിക്കുന്നവർക്ക് ഷെയർ ചെയ്യുക.
ക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം
മുത്താലം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍ ഏപ്രില്‍ 30 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും, മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍ – 0495 2374547.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ അപ്രന്റീസ് ട്രെയിനി നിയമനം
പട്ടികജാതി വികസന വകുപ്പ് കീഴിൽ പെരിന്തൽമണ്ണയിലെ പാതയ്ക്കരയിൽ പ്രവർത്തിക്കുന്ന ഐടിഐ യിൽ പ്ലംബർ ട്രേഡിലേക്ക് അപ്രന്റീസ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പ്ലംബർ ട്രേഡിലുള്ള നാഷണൽ ട്രേഡ് പാസായ പട്ടിക ജാതി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി വരുന്നത്. താല്പര്യമുള്ളവർ www.apprenticeshipindia.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ കേറി രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 16ന് രാവിലെ 11ന് ഐടിഐയിൽ വാക്ക് ഇൻ ഇൻറർവ്യൂ നടക്കും. ഫോൺ:04933-226068
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഫെയർ
ഏപ്രിൽ 11ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും.
മലപ്പുറം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ .
അഞ്ചോളം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ സെയിൽസ്, മാർക്കറ്റിംഗ്, ഫീൽഡ് സെയിൽസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ആങ്കറിംഗ്, ടീച്ചിംഗ്, എച്ച്.ആർ അഡ്മിനിസ്ട്രേറ്റർ, എച്ച്.ആർ അസിസ്റ്റൻറ്, കോഴ്സ് കൗൺസിലർ, എ ബ്രോഡ് എഡ്യൂക്കേഷൻ കൗൺസിലർ, ടെലി കോളർ തുടങ്ങിയ തസ്തികകളിലേക്ക് നൂറോളം ഒഴിവുണ്ട്.
എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, ഡിപ്ലോമ, ഐടിഐ, ഐടി, സിവിൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.ഫോൺ: 04832734737
അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്ന് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തവനൂര്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
2021ലോ അതിന് ശേഷമോ ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്മെറ്റല്‍ കോഴ്‌സുകള്‍ പാസായവര്‍ക്കാണ് ആറ് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ പ്രവേശനത്തിന് അവസരം. asapkerala.gov.in/course/marine-structural-fitter/. എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.ഫോൺ www.asapkerala.gov.in /
ഫോൺ : 9495999658
അക്കൗണ്ടൻ്റ് ഒഴിവ്
ജില്ലാ നിർമിതി കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടൻ്റിനെ നിയമിക്കുന്നു. ബികോം, ടാലി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 26 നകം പ്രൊജക്ട് മാനേജർ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷിക്കണം
അക്രഡിറ്റ് എഞ്ചിനീയർ/ഓവർസീയർ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള അക്രഡിറ്റ് എഞ്ചിനീയർ/ഓവർസീയർ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നുതാണ്.
21നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ടവർക്കാണ് അവസരം.
സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്ക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഏപ്രിൽ 24 ന് രാവിലെ 11 ന് ഐടിഡി പ്രൊജക്റ്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 202232
Now loading...