Skip to content Skip to footer

കേരള ഹൈക്കോടതിയിൽ ഹെൽപ്പർ (Helper) തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു

കേരള ഹൈക്കോടതിയിൽ ഹെൽപ്പർ (Helper) തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു
Share this Job

കേരള ഹൈക്കോടതിയിൽ ഹെൽപ്പർ (Helper) തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു

  • റിക്രൂട്ട്മെന്റ് നമ്പർ :21/2025
  • തസ്തികയുടെ പേര് : ഹെൽപ്പർ (Helper)
  • ശമ്പളം :23,700 – 52,600
  • ഒഴിവുകളുടെ എണ്ണം 1 (നിലവിലുള്ളത്) ഒഴിവുകൾ എണ്ണം ഇനിയും കൂടാം.
  • റാങ്ക് ലിസ്റ്റ് കാലാവധി കുറഞ്ഞത് ഒരു വർഷം മുതൽ പരമാവധി രണ്ട് വർഷം വരെ
  • നിയമന രീതി നേരിട്ടുള്ള നിയമനം: (Direct Recruitment).
യോഗ്യത വിവരങ്ങൾ
▪️അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ തത്തുല്യം.
▪️സാങ്കേതിക യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ട്രേഡിൽ ഐ.ടി.ഐ (ITI) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
▪️അഭികാമ്യമായ യോഗ്യത: പ്ലംബിംഗ്, ചെറിയ രീതിയിലുള്ള മെയ്സൺറി (Masonry) ജോലികളിലുള്ള അറിവ്.
പ്രായ പരിധി വിവരങ്ങൾ
പൊതുവിഭാഗം: 02/01/1989-നും 01/01/2007-നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ).
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം: 02/01/1984-നും 01/01/2007-നും ഇടയിൽ ജനിച്ചവർ.
മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC): 02/01/1986-നും 01/01/2007-നും ഇടയിൽ ജനിച്ചവർ.
വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ: ഒബ്ജക്റ്റീവ് ടൈപ്പ് (MCQ) പരീക്ഷയായിരിക്കും. 100 ചോദ്യങ്ങൾ, 100 മാർക്ക്. തെറ്റായ ഉത്തരങ്ങൾക്ക് 1/4 മാർക്ക് കുറയ്ക്കുന്നതാണ് (Negative Marking).
ഐ.ടി.ഐ ഇലക്ട്രിക്കൽ സിലബസ്: 80 മാർക്ക്.
ജനറൽ നോളജ് / കറന്റ് അഫയേഴ്സ്: 20 മാർക്ക്.ക്.
ഇന്റർവ്യൂ: 10 മാർക്ക്. ഇന്റർവ്യൂവിൽ കുറഞ്ഞത് 35% മാർക്ക് ലഭിക്കണം
ഫീസ്: 500.
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും അപേക്ഷാ ഫീസ് ഇല്ല.
ഘട്ടം തീയതി: ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് 18/12/2025.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 17/01/2026.
ഓഫ്ലൈൻ വഴി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 27/01/2026.
അപേക്ഷകർ ആദ്യം ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടലിൽ (https://hckrecruitment.keralacourts.in) “One Time Registration Login” എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിജ്ഞാപനവും “How to apply” എന്ന ലിങ്കിലെ നിർദ്ദേശങ്ങളും കൃത്യമായി വായിച്ചിരിക്കണം.

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ‘Preview’ നോക്കി ഉറപ്പുവരുത്തണം.
ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞാൽ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല.
പരമാവധി ഷെയർ ചെയ്യുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now