കേരള ഹൈഡൽ ടൂറിസം വകുപ്പിന് കീഴിൽ ക്ലാർക്ക്, ക്ലീനിംഗ് സ്റ്റാഫ്, ഗാർഡ്,ജോലി ഒഴിവുകൾ
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (KHTC) വിവിധ യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ടൂറിസം വർക്കർ/ക്ലീനിംഗ് സ്റ്റാഫ് (5 ഒഴിവ്, യോഗ്യത: 8-ാം ക്ലാസ്, 2 വർഷത്തെ പരിചയം),
ടൂറിസം ഗാർഡ് (2 ഒഴിവ്,
യോഗ്യത: 10-ാം ക്ലാസ്, നീന്തൽ/ലൈഫ് സേവിംഗ് പരിശീലനം),
തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് ക്ലാർക്ക് (1 ഒഴിവ്,
യോഗ്യത: ബിരുദം, 5 വർഷത്തെ എച്ച്.ആർ പരിചയം)
എന്നീ തസ്തികകളിൽ നിയമനത്തിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു.
(adsbygoogle = window.adsbygoogle || []).push({});
ടൂറിസം വർക്കർ, ഗാർഡ് തസ്തികകൾ ദേവികുളം താലൂക്കിലെ സ്ഥിരതാമസക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. തസ്തികകൾക്കനുസരിച്ച് 18,000 രൂപ മുതൽ 22,240 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ഈ ഒഴിവുകളിലേക്ക് 45 മുതൽ 58 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ളവർക്ക് www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ അല്ലെങ്കിൽ തൈക്കാടുള്ള സി.എം.ഡി ഓഫീസിലേക്ക് തപാൽ മുഖേനയോ ആവശ്യമായ രേഖകൾ സഹിതം 2026 ജനുവരി 19 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
താല്‍കാലിക ഡ്രൈവർ (ഏഴംകുളം ഗ്രാമപഞ്ചായത്ത്)
പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്രൈവറെ നിയമിക്കുന്നു. അവസാന തീയതി: ജനുവരി 16.
ഫോൺ: 04734 240637.
ഡ്രൈവര്‍, സെക്യൂരിറ്റി ഒഴിവ്
കുമ്പഡാജെ പഞ്ചായത്തിലും ബഡ്‌സ് സ്‌കൂളിലും ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്കും ബഡ്‌സ് സ്‌കൂളില്‍ ഒഴിവുള്ള സെക്യൂരിറ്റി തസ്തികയിലേക്കും ജീവനക്കാരെ നിയമിക്കുന്നു.
(adsbygoogle = window.adsbygoogle || []).push({});
ഡ്രൈവര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21ന് രാവിലെയും സെക്യൂരിറ്റി തസ്തികയിലുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷവും നടക്കും. അപേക്ഷകര്‍ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 9496049705.
Today's product

