കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അപ്രന്റീസ് റിക്രൂട്ട്മെന്റ്; അപേക്ഷ 12 വരെ അപേക്ഷിക്കാം
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാൻ ഇതാണ് അവസരം.തുറമുഖ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ പോർട്ടിൽ അപ്രന്റീസ് തസ്തികയിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുക. താൽപര്യമുള്ളവർക്ക് ആഗസ്റ്റ് 12ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകാൻ സാധിക്കും.
തസ്തിക & ഒഴിവ്
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അപ്രന്റീസ്. ആകെ 10 ഒഴിവുകൾ. ഒരു വർഷത്തേക്കാണ് അപ്രന്റീസ് കാലാവധി.
പ്രായപരിധി വിവരങ്ങൾ
18 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും, സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കുന്നത് ആണ്.
ശമ്പള വിവരങ്ങൾ
അപ്രന്റീസ് പോസ്റ്റിൽ പ്രതിമാസ സ്റ്റൈപ്പന്റ് അനുവദിക്കും.9000 രൂപയാണ് നിലവിലെ സ്റ്റൈപ്പന്റ് നൽകുന്നത്.
യോഗ്യത വിവരങ്ങൾ
ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ലോജിസ്റ്റിക്‌സിൽ ബിവോക് അറുപത് ശതമാനം മാർക്കോടെ. അല്ലെങ്കിൽ അറുപത് ശതമാനം മാർക്കോടെ ബിബിഎ.
▪️ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്
60 ശതമാനം മാർക്കിൽ കുറയാതെ അക്കൗണ്ടിങ് ബികോം ഉള്ളവർക്ക്.
▪️അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ടാക്‌സേഷനിൽ ബികോം.
മെഡിക്കൽ ഡിപ്പാർട്ട്‌മെന്റ്
60 ശതമാനം മാർക്കിൽ കുറയാതെ ബിഎസ് സി.
തെരഞ്ഞെടുപ്പ് രീതി
മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇവരെ നേരിട്ടുള്ള ഇന്റർവ്യൂവിന് വിളിപ്പിക്കുന്നതാണ്.
അപേക്ഷ വിവരങ്ങൾ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.
പരമാവധി കൊച്ചിൻ പോർട്ടിൽ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് പോസ്റ്റ് ഷെയർ ചെയ്യുക.