March 10, 2025
Home » കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാഡില്‍ 240 അപ്രന്റിസ്; അപേക്ഷ മാര്‍ച്ച് 25 വരെ New

This job is posted from outside source. please Verify before any action

കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാഡില്‍ 240 അപ്രന്റിസ്; അപേക്ഷ മാര്‍ച്ച് 25 വരെ

കൊച്ചി നേവല്‍ ബേസിലെ നേവല്‍ ഷിപ്പ് റിപ്പയര്‍ യാഡിലും നേവല്‍ എയര്‍ക്രാഫ്റ്റ് യാഡിലുമായി 240 അപ്രന്റ്റിസ് അവസരങ്ങള്‍. ഒരു വര്‍ഷം നീളുന്ന പരിശീലനം ജൂലൈയില്‍ ആരംഭിക്കും. മാര്‍ച്ച് 25 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: rdsdekerala. dgt.gov.in.
ഒഴിവുള്ള ട്രേഡുകള്‍
കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ.പി.എ), ഇലക്ട്രിഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫിറ്റര്‍, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടര്‍  വെഹിക്കിള്‍), മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍, ടര്‍ണര്‍, വെല്‍ഡര്‍ -ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഫൗണ്‍ട്രിമാന്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്, സിവില്‍), സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഇലക്ട്രോപ്ലേറ്റര്‍, പ്ലംബര്‍, മെക്കാനിക്കല്‍ ഡീസല്‍, ടെയ്‌ലര്‍ -ജനറല്‍, മെക്കാനിക് റേഡിയോ ആന്‍ഡ് റഡാര്‍ എയര്‍ക്രാഫ്റ്റ്, പെയിന്റര്‍-ജനറല്‍, ഷിപ്റൈറ്റ്-വുഡ്.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്, 65 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി/ എസ്.സി.വി.ടി).
പ്രായം: 18 മുതല്‍ 21 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.
തിരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവ മുഖേന. സ്റ്റൈപന്‍ഡ്: 7,700-8,050രൂപ. വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കണം.
വിലാസം: The Admiral Superintendent (for Officer in -Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi-682 004 Ph: 0484 2874356.

Leave a Reply

Your email address will not be published. Required fields are marked *