April 4, 2025
Home » കോപ്പി അടിക്കാൻ ‘മൈക്രോ പ്രിന്റ്’ എടുത്ത് ഫോട്ടോസ്റ്റാറ്റ് കടക്കാരൻ പൊറുതിമുട്ടി: ഒടുവിൽ കലക്ടർ ഇടപെട്ടു

മലപ്പുറം: പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ പാഠഭാഗങ്ങളുടെ ‘മൈക്രോ പ്രിന്റ്’ എടുത്ത് പൊറുതിമുട്ടിയ ഫോട്ടോസ്റ്റാറ്റ് കടക്കാരൻ ഒടുവിൽ ജില്ലാ കലക്ടർക്ക് പരാതി നൽകി. സാറേ.. ഈ കോപ്പിയടി നിർത്തണം. അതിനായി ഇടപെടണം. ഫോട്ടോസ്റ്റാറ്റ് കടക്കാരന്റെ പരാതിയിൽ കലക്ടർ നടപടിയെടുത്തു. സ്കൂളുകളിലെ കോപ്പിയടി തടയാൻ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കലക്ടർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. മലപ്പുറത്താണ് വിദ്യാർഥികളുടെ കോപ്പിയടി തടയാൻ സാധാരണക്കാരൻ ഇടപെട്ട സംഭവം. മലപ്പുറത്തെ ഫോട്ടോസ്റ്റാറ്റ് കടക്കാരൻ കലക്ടർക്ക് നൽകിയ പരാതി ഇങ്ങനെ;
“ഞാനൊരു ഫോട്ടോസ്റ്റാറ്റ് ഷോപ്പ് നടത്തുന്ന ആളാണ്‌..പരീക്ഷാ സമയമായാൽ കുട്ടികൾ കോപ്പിയടിക്കുന്നതിനുവേണ്ടി മൈക്രോ കോപ്പി പ്രിൻറ് എടുത്തു തരുമോ എന്ന് ചോദിച്ചു വരവ് വളരെ കൂടുതലാണ്.. കുട്ടികളുടെ ഈ പ്രവണത തടയുന്നതിന് വേണ്ടി കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ചെയ്യുന്നത് വിലക്കിക്കൊണ്ട് അറിയിപ്പ് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. കടക്കാരൻ നൽകിയ ഈ പരാതി കലക്ടർ ഗൗരവമായി എടുത്തു. സംഭവം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കലക്ടർ കത്ത് അയച്ചു. ഇത്തരത്തിൽ പാഠഭാഗങ്ങളുടെ മൈക്രോ പ്രിന്റ് എടുത്തു നൽകുന്നത് തടയുന്നതിനും കോപ്പിയടിക്കുന്നതിനെതിരെ സ്കൂളുകളിൽ ക്ലാസ് തലത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നതിനുമാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *