ക്ഷീരവികസന ഓഫീസിൽ ഡയറി പ്രൊമോട്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു
കോട്ടയം: മാഞ്ഞൂർ ക്ഷീരവികസന ഓഫീസിൽ ഡയറി പ്രൊമോട്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18-45 വയസിന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 13 ന് വൈകുന്നേരം അഞ്ചിന് മുൻപ് മാഞ്ഞൂർ ക്ഷീരവികസന ഓഫീസിൽ ലഭിക്കണം.
യോഗ്യത വിവരങ്ങൾ: എസ്.എസ്.എൽ.സി. യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.
(adsbygoogle = window.adsbygoogle || []).push({});
കോട്ടയം ഈരയിൽക്കടവിലുള്ള ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച് ജനുവരി 14 ന് രാവിലെ 11.30 ന് ഇന്റർവ്യൂ നടത്തും.വിശദവിവരത്തിന് മാഞ്ഞൂർ ക്ഷീരവികന ഓഫീസുമായി ബന്ധപ്പെടണം.
അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപ്പർ ഒഴിവ്
കോട്ടയം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ 71-ാം നമ്പർ അങ്കണവാടിയിൽ (പൂവരണി പള്ളി) ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
പ്ലസ് ടു പാസായവർക്ക് വർക്കർ തസ്തികയിലേക്കും പത്താം ക്ലാസ് പാസായവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. പത്താം വാർഡിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അവസാന തീയതി: ജനുവരി 16.ഫോൺ: 9188959700.
ലാബ്ടെക്നീഷ്യന്‍ നിയമനം
തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 179 ദിവസത്തേക്ക് ലാബ്ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 13ന് രാവിലെ പത്തിന് എഫ്.എച്ച്.സി തൈക്കടപ്പുറം നടക്കും.
യോഗ്യത – ഡി.എം.എല്‍.ടി,ബി.എസ്.സി എം.എല്‍.ടി,പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍ സ്‌പെഷ്യലൈസേഷന്‍), ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയമോ അല്ലെങ്കില്‍ എഐസിടിഇ/ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ (ഓട്ടോമൊബൈലില്‍ സ്‌പെഷ്യലൈസേഷന്‍) എന്നിവയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയമോ/ മെക്കാനിക് ഡീസല്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസിയും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത.
(adsbygoogle = window.adsbygoogle || []).push({});
ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാര്‍ക്കാണ് ഒഴിവ് സംവരണം ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജനുവരി 15 ന് രാവിലെ 11 ന് ഓഫീസില്‍ എത്തണം.
ഫോണ്‍- 04936 205519.
Today's product
Fresh Flower Marigold Yellow, 250 g
Now retrieving the price.
(as of January 8, 2026 00:10 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
