March 12, 2025
Home » കൗതുകം നിറഞ്ഞൊരു എസ്എ​സ്എ​ല്‍സി പ​രീ​ക്ഷ​: 15 ജോഡികൾക്കും പരീക്ഷ കൂൾ

മലപ്പുറം: മൂ​ത്തേ​ടം ഗ​വ. ഹ​യ​ര്‍ സെക്കന്ററി സ്​കൂ​ളി​ലെ എ​സ്എസ്എൽസി പ​രീ​ക്ഷ​ ഏറെ കൗതുകം നിറഞ്ഞതാണ്. ഒ​ന്നി​ച്ച് ജനി​ച്ച്, ഒ​രു​മി​ച്ചു പ​ഠി​ച്ചു​വ​ള​ര്‍ന്ന സഹോ​ദ​ര​ങ്ങ​ള്‍ ഒരുമിച്ചിരുന്നു പരീക്ഷ എഴുതുന്നു. ആ​റ് ജോ​ടി ഇരട്ടകളും ഒരേ പ്രസവത്തിൽ ജനിച്ച 3 സഹോദരങ്ങളുമാണ് മൂ​ത്തേ​ടം ഗ​വ. ഹ​യ​ര്‍ സെക്കന്ററി സ്കൂ​ളി​ൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ തുടങ്ങിയത്. ഇതിൽ 13 പേരും പെൺകുട്ടികളാണ്. മു​ഹ​മ്മ​ദ് ഫാ​ദി​ൽ, ഫാ​ത്തി​മ ഫ​ഹ്മ, മു​ഹ​മ്മ​ദ് ഫാ​ഇ​സ്.. മൂവരും സഹോദരി സഹോദരന്മാർ. ഇ​വ​ര്‍ക്കൊ​പ്പം കാ​ര​പ്പു​റ​ത്തെ എ.​എ. ഫാ​ത്തി​മ ഫ​ഹ്മ, എ.​എ. മു​ഹ​മ്മ​ദ് ഫാ​ദി​ല്‍, എ.​എ. മു​ഹ​മ്മ​ദ് ഫാ​ഇ​സ് എ​ന്നി​വ​ര്‍ക്കൊ​പ്പം പാ​ലാ​ങ്ക​ര​യി​ല്‍നി​ന്നു​ള്ള അ​ലീ​ന ബോ​ബി-​അ​ലോ​ന ബോ​ബി, കാ​ര​പ്പു​റ​ത്തെ പി. ​സ​ഫ-​പി. മ​ര്‍വ, താ​ളി​പ്പാ​ട​ത്തെ നി​ഷി​ദ നൗ​ഷാ​ദ്-​നി​ഷി​യ നൗ​ഷാ​ദ്, കാ​ര​പ്പു​റ​ത്തു​നി​ന്നു​ള്ള കെ. ​ഫി​ദ-​കെ. നി​ദ, നെ​ല്ലി​ക്കു​ത്തി​ലെ ടി. ​ഷിം​ന-​ടി. ഷിം​ല, മൂ​ത്തേ​ട​ത്തെ കെ. ​ശ്രീ​ബാ​ല-​കെ. ശ്രീ​ന​ന്ദ എ​ന്നീ ഇ​ര​ട്ട​ക്കു​ട്ടി​ക​ളും പ​രീ​ക്ഷ​യ്ക്ക് എത്തി. എല്ലാവരും പഠിക്കാൻ മിടുക്കർ. ലാംഗ്വേജ് പരീക്ഷ വളരെ എളുപ്പമെന്ന് 15പേരും. ക​ഴി​ഞ്ഞ വര്‍ഷ​വും ഈ സ്‌​കൂ​ളി​ല്‍ 4 ജോഡി ഇരട്ടകൾ എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ എഴുതിയിരു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *