തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി. തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് കോളജ്, എറണാകുളം പടിയാര്‍ മെമ്മോറിയല്‍ കോളജ് എന്നിവക്കെതിരെയാണ് നടപടി. ബിഎച്ച്എംഎസ് കോഴ്സിലേക്ക് രണ്ട് കോളജുകളും നടത്തിയ അഡ്മിഷനുകൾ റദ്ദാക്കിയിട്ടുണ്ട്. കൗൺസിലിങ് മാനദണ്ഡങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയാണ് നടപടി. നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി ഹൈകോടതിയെ അറിയിച്ചതാണ് ഇക്കാര്യം. സംഭവത്തിൽ രണ്ട് കോളജുകളും പിഴയയടക്കണം.
Home » കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി