Now loading...
This job is posted from outside source. please Verify before any action
ഗവ. ആശാഭവനില്‍ കരാര്‍ നിയമനം 8-ാം ക്ലാസ്സ് യോഗ്യതയിൽ
രാമവര്‍മ്മപുരം ഗവ. ആശാഭവനിലെ താമസക്കാരെ ആശാഭവനില്‍ താമസിച്ച് പരിചരിക്കുന്നതിന് ജെപിഎച്ച്എന്‍, മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു.
മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 8-ാം ക്ലാസ്സ് പാസ്സായവരും 50 വയസ് കവിയാത്ത സ്ത്രീകളുമായിരിക്കണം.
ജെപിഎച്ച്എന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു, എഎന്‍എം, കേരള നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, 2 വര്‍ഷം പ്രവര്‍ത്തി പരിചയവും 20 – 45 പ്രായപരിധിയില്‍ ഉള്ളവരുമായ വനിതകളായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20 ന് രാവിലെ 11 ന് രാമവര്‍മ്മപുരം ആശാഭവനില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരണം. ഫോണ്‍: 0487 2328818.
Now loading...