Now loading...
സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി എസ് 25 എഡ്ജിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചതായി സാസംഗ്. ഈ മാസം 13നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ കമ്പനി ഗാലക്സി എസ് 25 എഡ്ജ് പുറത്തിറക്കിയത്.
‘ഉയര്‍ന്ന പ്രകടനശേഷിയുള്ള, സ്ലിം ആയതും എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്നതുമായ ഒരു ഫോണ്‍ തിരയുന്ന ഉപയോക്താക്കള്‍ക്കുള്ളതാണ് ഗാലക്‌സി എസ് 25 എഡ്ജ്. മള്‍ട്ടിമോഡല്‍ എഐ ഉള്‍പ്പെടെയുള്ള എല്ലാ ഗാലക്‌സി സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഉപയോക്താക്കള്‍ക്ക് കാഴ്ചയിലൂടെയും ശബ്ദത്തിലൂടെയും ഉപകരണവുമായി തത്സമയം സംവദിക്കാന്‍ അനുവദിക്കുന്നു. ഇന്ത്യയിലെ നോയിഡ ഫാക്ടറിയിലാണ് ഗാലക്‌സി എസ് 25 എഡ്ജ് നിര്‍മ്മിക്കുന്നത്,’ സാംസംഗ് വക്താവ് പറഞ്ഞു.
ക്വാല്‍കോം എഐ ചിപ്സെറ്റ് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് മൊബൈല്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ സ്മാര്‍ട്ട്‌ഫോണിന്് 1.09 ലക്ഷം മുതല്‍ 1.22 ലക്ഷം രൂപ വരെയാണ് വില.
മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കനുസരിച്ച്, 2024 ല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മൊത്തം സ്മാര്‍ട്ട്ഫോണുകളുടെ 94 ശതമാനവും ആപ്പിളും സാംസംഗുമാണ്.
2024 ല്‍ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനത്തില്‍ 20 ശതമാനം വിഹിതവുമായി സാംസംഗ് വിപണിയെ നയിച്ചതായി ഗവേഷണ സ്ഥാപനം കണക്കാക്കി.
പോര്‍ട്ട്ഫോളിയോ വിപുലീകരണം മൂലം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ മാര്‍ച്ച് പാദത്തില്‍ സാംസംഗ് 17 ശതമാനം വിപണി വിഹിതം നേടിയതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തു.
Jobbery.in
Now loading...