ഗൃഹോപകരണ മേഖല; രാജസ്ഥാനില്‍ 25% വാര്‍ഷിക വളര്‍ച്ചയെന്ന് ആമസോണ്‍ Jobbery Business News

രാജസ്ഥാനിലെ ഗൃഹോപകരണ മേഖലയില്‍ 25 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി ആമസോണ്‍. പുതിയ ഉപഭോക്താക്കളില്‍ 15 ശതമാനം വര്‍ധനവുണ്ടായതായും കമ്പനിയുടെ പ്രസ്താവന അറിയിച്ചു.

‘ജീവിതശൈലിയിലെ നവീകരണം, സുസ്ഥിര ജീവിത പരിഹാരങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യകതയിലുണ്ടായ വര്‍ധനവാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന്’ ആമസോണ്‍ ഇന്ത്യയുടെ ഹോം, കിച്ചണ്‍ ആന്‍ഡ് ഔട്ട്‌ഡോര്‍സ് ഡയറക്ടര്‍ കെ എന്‍ ശ്രീകാന്ത് പറഞ്ഞു.

മേഖലയിലെ ഉയര്‍ന്നുവരുന്ന ഷോപ്പിംഗ് രീതികളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഉപഭോക്താക്കള്‍ കൂടുതല്‍ മികച്ചതും, കൂടുതല്‍ പ്രവര്‍ത്തനക്ഷമവും, അനുഭവപരിചയമുള്ളതുമായ തിരഞ്ഞെടുപ്പുകള്‍ സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

‘ആധുനിക അടുക്കള സജ്ജീകരണങ്ങളും വീടുകളുടെ മേക്ക് ഓവറുകളും മുതല്‍ ഫിറ്റ്‌നസ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയോടുള്ള വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം വരെയുള്ള ഈ മേഖലയില്‍ ശക്തമായ വളര്‍ച്ചയാണ് കാണുന്നത്. പ്രത്യേകിച്ച് ജയ്പൂരിന് അടുക്കള, വീട്, ഓട്ടോമോട്ടീവ്, ഫിറ്റ്‌നസ് വിഭാഗങ്ങളില്‍ ഇരട്ട അക്ക വളര്‍ച്ചയുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *