Now loading...
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതിയുടെ തീരുവ 145 ശതമാനമായി വര്‍ധിപ്പിച്ചതിന് പിന്നാലെ പുതിയ നീക്കവുമായി ചൈന. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന പ്രഖ്യാപിച്ചത്. പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
ആദ്യം ചൈനയുടെ മേൽ 104% പകരം തീരുവ ചുമത്തിയ യുഎസ് നടപടിക്കെതിരെ ചൈന അതേനാണയത്തില്‍ തിരിച്ചടിച്ചിരുന്നു. യുഎസ് ഉൽപന്നങ്ങൾക്ക് 84% തീരുവ ചുമത്തി. ഇതിൽ പ്രകോപിതനായ ട്രംപ് 125 ശതമാനമായി തീരുവ ഉയർത്തി. പ്രതികാരച്ചുങ്കം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് ആനുകൂല്യമുണ്ടാവില്ലെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ നടപടി. എന്നാല്‍ നിലവില്‍ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമുള്ള 20 ശതമാനം നികുതി കൂടി ബാധകമാണെന്നും അതിനാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യഥാര്‍ഥ തീരുവ 145 ശതമാനമാണെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ വിശദീകരണം. തുടർന്നാണ് ഇന്നത്തെ ചൈനയുടെ പ്രഖ്യാപനം.
Jobbery.in
Now loading...