Now loading...
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 138.64 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 81,444.66 ലും നിഫ്റ്റി 41.35 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 24,812.05 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, അദാനി പോർട്ട്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, ബജാജ് ഫിൻസെർവ്, എൻടിപിസി എന്നിവ ഇടിവ് രേഖപ്പെടുത്തി. അതേസമയം ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി എന്നിവ നേട്ടമുണ്ടാക്കി.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ നിഫ്റ്റി ഓട്ടോ, പ്രൈവറ്റ് ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒഴികെയുള്ള മേഖലാ സൂചികകളെല്ലാം നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി ഐടി, മീഡിയ, മെറ്റൽ, ഓയിൽ & ഗ്യാസ്, റിയൽറ്റി എന്നിവ 0.5-1 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനം ഇടിഞ്ഞു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് നഷ്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ പോസിറ്റീവ് മേഖലയിലാണ് വ്യാപാരം അവസാനിച്ചത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നഷ്ടത്തിൽ അവസാനിച്ചു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 1.35 ശതമാനം ഇടിഞ്ഞ് ബാരലിന് 75.42 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 86.47 ൽ ക്ലോസ് ചെയ്തു.
Jobbery.in
Now loading...