JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE
കോഴിക്കോട്:ചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും ദിവസങ്ങൾ ഇത്രയായിട്ടും ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഒരാളെപ്പോലും ചോദ്യം ചെയ്യാൻ ആരും തയ്യാറായിട്ടില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺകുമാർ ആരോപിച്ചു. ചില സിപിഎം അനുഭാവികൾ അടക്കമുള്ള മാഫിയയാണ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ. കോഴിക്കോട് ആണ് ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം. നിലവിൽ ആരോപണ വിധേയരായ എംഎസ് സൊല്യൂഷൻ അടക്കമുള്ളവർ പരൽ മീനുകൾ ആണെന്നും വമ്പൻ സ്രാവുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാഠങ്ങൾ നല്ല രീതിയിൽ പഠിച്ച് പരീക്ഷയ്ക്ക് പോകുന്നവർക്ക് കുറവ് മാർക്കും ഓൺലൈൻ അല്ലെങ്കിൽ യൂട്യൂബ് ട്യൂഷന് പോകുന്നവർക്ക് നല്ല മാർക്കും കിട്ടുന്ന അവസ്ഥയാണ് ഇന്ന്. പണം കൊടുത്ത് പഠിക്കാൻ ഗതിയില്ലാത്തവർ എന്ത് ചെയ്യണമെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടും എന്നുള്ളതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.