ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം
ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടറെ നിയമിക്കുന്നു. ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്. 20-56 വയസ്സാണ് പ്രായപരിധി. ബി എഫ് എസ് സി, അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, സുവോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് പ്രോജക്ട് കോര്‍ഡിനേറ്ററുടെ യോഗ്യത.
(adsbygoogle = window.adsbygoogle || []).push({});
അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് വി എച്ച് എസ് സി, ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം, മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 19 ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(adsbygoogle = window.adsbygoogle || []).push({});
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളവരെയും പരിഗണിക്കും.
പ്രായപരിധി: 62 വയസ്.
അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം’ വിലാസത്തില്‍ ഓഗസ്റ്റ് 14നകം അപേക്ഷിക്കണം.