ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികളിൽ ജോലി അവസരങ്ങൾ
തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റന്റ്, മൾട്ടിപർപ്പസ് വർക്കർ നിയമനം
ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് വിവിധ തസ്തികളിൽ ആയി ഒഴിവുകൾ വന്നിട്ടുണ്ട് ദിവസ വേതന അടിസ്ഥാനത്തിൽ ജോലി നേടാവുന്ന ഒഴിവുകൾ ആണ്,നേരിട്ടുള്ള ഇന്റർവ്യൂ വഴിയാണ് നിയമനം കൂടുതൽ അറിയാൻ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു നോക്കുക.
(adsbygoogle = window.adsbygoogle || []).push({});
ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ
തെറാപ്പിസ്റ്റ്,പഞ്ചകർമ്മ അസിസ്റ്റന്റ്, മൾട്ടിപർപ്പസ് വർക്കർ
എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷിക്കാം
പ്രായം : 20- 50 പ്രായപരിധിയി- ലുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ എന്നിവ സഹിതം ഹാജരാകണം.
തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റന്റ് എന്നിവർക്ക് ഓഗസ്റ്റ് 13 രാവിലെ 10.30നും മൾട്ടിപർപ്പസ് വർക്കർക്ക് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ് അഭിമുഖം.
ഫോൺ: 0481-2951398.
(adsbygoogle = window.adsbygoogle || []).push({});
1. ജില്ലാതല അപ്രന്റീസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജില്ലാതല അപ്രന്റീസ്ഷിപ്പ് മേള ഓഗസ്റ്റ് 11 രാവിലെ 10 മുതല്‍. ഐടിഐ പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, എസ്എസ്എല്‍സി ബുക്ക്, ഫോട്ടോ മറ്റ് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍: 0468 2258710.
2. അഭിമുഖം
അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സെയില്‍സ് എക്‌സിക്യൂട്ടീവ്, പ്രീമിയം വെഹിക്കിള്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഇലക്ട്രിക്ക് വെഹിക്കിള്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടിവ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിലാണ് അവസരം.
ഫോണ്‍ : 9495999688, 9496085912.