March 13, 2025
Home » ജി20 വ്യാപാര നിക്ഷേപ യോഗം ദക്ഷിണാഫ്രിക്കയില്‍ Jobbery Business News New

അദ്യത്തെ ജി20 വ്യാപാര നിക്ഷേപ യോഗത്തിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കും. മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 20 വരെയാണ് യോഗം നടക്കുക. 2025-ലേക്കുള്ള ജി20 യുടെ അധ്യക്ഷ സ്ഥാനം 2024 ഡിസംബറില്‍ ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു.

വെര്‍ച്വലായി നടക്കുന്ന നടക്കുന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവയില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

നാല് വ്യാപാര നിക്ഷേപ യോഗങ്ങളില്‍ ആദ്യത്തേതാണിത്. ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി20 വ്യാപാര മന്ത്രിമാരുടെ യോഗത്തോടെ ഇത് അവസാനിക്കും. ലോക വ്യാപാര സംഘടന , ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന സംഘടന, സാമ്പത്തിക സഹകരണ വികസന സംഘടന തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ആഫ്രിക്കന്‍ പ്രാദേശിക സമൂഹങ്ങളും ആദ്യ സെഷനില്‍ പങ്കെടുക്കും.

നാല് മേഖലകളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ആദ്യത്തേത് വ്യാപാരവും അത് ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുമാണ്. ആഗോള പൊതുമേഖലയുടെ വെല്ലുവിളികളെ നേരിടുന്നതിനുള്ള വ്യാപാര, നിക്ഷേപ അജണ്ടയായിരിക്കും രണ്ടാമത്തെ ശ്രദ്ധാകേന്ദ്രം.

ഹരിത വ്യവസായവല്‍ക്കരണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലയാണ്. ഡബ്ല്യുടിഒയുടെ പരിഷ്‌കരണവും വികസനവും ടിഐഡബ്ല്യുജി യോഗത്തില്‍ ശ്രദ്ധാകേന്ദ്രമാകും.

ആഗോള ജിഡിപിയുടെ 85 ശതമാനവും, അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും, ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്ന ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളാണ് ജി20 അംഗങ്ങളില്‍ ഉള്‍പ്പെടുന്നത്. വികസിതവും വികസ്വരവുമായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍, എയു പോലുള്ള ഭൂഖണ്ഡാന്തര സംഘടനകളും ഇതില്‍ ഉള്‍പ്പെടുന്നു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *