Now loading...
ജി 7 രാജ്യങ്ങളുമായി ശക്തമായ സാമ്പത്തിക സഹകരണത്തിന് ഇന്ത്യ. 10 വര്‍ഷത്തിനിടെ ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലെ സംയോജിത വാര്‍ഷിക വളര്‍ച്ച 13 ശതമാനമെന്നും റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് തിരികെ എത്തിയതിന് പിന്നാലെയാണ് ജി7 രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.ഡാറ്റ സയന്‍സ് സ്ഥാപനമായ റുബിക്സാണ് റിപ്പോര്‍ട്ട് തയ്യാറിക്കയത്. റിപ്പോര്‍ട്ട് പ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 138 ബില്യണ്‍ യുഎസ് ഡോളറാണ്. മൊത്തം വ്യാപാരം 248 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ടെലികോം ട്രാന്‍സ്മിഷന്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ജ7 രാജ്യങ്ങളിലേക്കുള്ള ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നം. എന്നാല്‍ നിലവില്‍ വ്യാപാരം, ഊര്‍ജ്ജം, ബഹിരാകാശം, ശുദ്ധമായ ഊര്‍ജ്ജം, നിര്‍ണായക ധാതുക്കള്‍, വളങ്ങള്‍ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കാനാണ് നീക്കം.
മോദി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയതാണ് ഇത്തവണത്തെ ജി7ലെ മികച്ച നേട്ടം. ഒരു ദശാബ്ദത്തിനിടെ പ്രധാനമന്ത്രി മോദിയുടെ കാനഡയിലേക്കുള്ള ആദ്യ സന്ദര്‍ശനവും മൂന്നാം തവണയും അധികാരമേറ്റതിന് ശേഷം കാര്‍ണിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയുമാണിത്.ആശയവിനിമയത്തിനിടെ, ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനും കൂടുതല്‍ ആഴത്തിലാക്കാനുമുള്ള ശതാല്‍പര്യവും ഇരു നേതാക്കളും പ്രകടിപ്പിച്ചിട്ടുണ്ട്.
Jobbery.in
Now loading...