Now loading...
എറണാകുളം: സാമ്പത്തിക സുരക്ഷയ്ക്കായി ജോലി മാത്രം മതിയെന്ന് കരുതുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ ജോലിയുള്ള ധൈര്യത്തിൽ വരുമാനമായി ലഭിക്കുന്ന പണം മുഴുവൻ ചിലവാക്കും. ഇക്കൂട്ടരെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കാത്തിരിക്കുന്നത് എന്നതാണ് വാസ്തവം. കാരണം സാമ്പത്തിക സുരക്ഷയ്ക്കായി ജോലി മാത്രം പോര, നിക്ഷേപ ശീലവും ആവശ്യമാണ്.
ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം നാം ഭാവിയിലേക്ക് വേണ്ടി മാറ്റിവയ്ക്കണം. നാളെ ഒരു പക്ഷെ ജോലി നഷ്ടമായാലും ഈ പണം ഉപയോഗിച്ച് നമുക്ക് ജീവിതം മുന്നോട്ടുനയിക്കാം. പ്രായമായാൽ പിന്നീട് ജോലി ചെയ്ത് ജീവിക്കുക എന്നത് പ്രയാസകരമായ ഒന്നാകും. ഇന്ന് ശേഖരിച്ചുവയ്ക്കുന്ന പണം ഈ സമയങ്ങളിലും നമുക്ക് ഉപകാരപ്പെടും.
പണം സുരക്ഷിതമായി ശേഖരിച്ചുവയ്ക്കാൻ നിരവധി നിക്ഷേപ പദ്ധതികളാണ് വിവിധ ബാങ്കുകൾ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ വിരമിച്ച ശേഷമുള്ള സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർ പോസ്റ്റ് ഓഫീസുകൾ നിക്ഷേപങ്ങൾക്കായി തിരഞ്ഞെടുക്കുകയാണ് ഉചിതം. പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം ഇതിന് ഉചിതം ആണ്.
മുതിർന്ന പൗരന്മാർക്ക് സുരക്ഷിതമായ നിക്ഷേപത്തിന് അവസരം ഒരുക്കുന്ന സ്‌കീമാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം. ഉയർന്ന പലിശ നിരക്കാണ് ഈ സ്‌കീമിന്റെ പ്രധാന ആകർഷണം. പ്രതിവർഷം 8.2 ശതമാനം പലിശലാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും ഈ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.
അഞ്ച് വർഷമാണ് ഈ നിക്ഷേപ പദ്ധതിയുടെ കാലയളവ്. അഞ്ച് വർഷം അടവ് പൂർത്തിയാക്കിയവർക്ക് മൂന്ന് വർഷത്തേയ്ക്ക് കൂടി കാലാവധി നീട്ടാം. ഓരോ മൂന്ന് മാസത്തിലുമാണ് പലിശ നമ്മുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുക. 1000 രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ ആളുകൾ നിക്ഷേപിക്കാം. ആദായ നികുതിയിലും വലിയ ഇളവായിരിക്കും ഈ പദ്ധതിയിലെ അംഗങ്ങൾക്ക് ലഭിക്കുക. 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ആയിരിക്കും ഉണ്ടാകുക. ഇതോടൊപ്പം നോമിനേഷൻ സൗകര്യവും ഉണ്ട്.
60 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്കാണ് ഈ സ്‌കീമിൽ അംഗങ്ങളാകാൻ സാധിക്കുക. 55 വയസ്സിന് ശേഷം വോളന്റർലി റിട്ടയർമെന്റ് എടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കും പദ്ധതിയിൽ ഭാഗമാകാം. സിംഗിൾ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാം. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ 60 ലക്ഷം രൂപവരെ പരമാവധി നിക്ഷേപിക്കാം.
30 ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നക് എങ്കിൽ 8.2 ശതമാനം പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി ലഭിക്കും. അപ്പോൾ ഒരു മാസം 20,050 രൂപ ആയിരിക്കും നിങ്ങൾക്ക് വരുമാനം ആയി ലഭിക്കുക. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ പലിശ ഇനത്തിൽ 12.03 ലക്ഷം രൂപ ലഭിക്കും. അതായത് പ്രതിമാസം 40,100 രൂപ.
എല്ലാ മാസവും പലിശ ഇനത്തിലുള്ള പണം പിൻവലിക്കാൻ സാധിക്കും. കാലാവധി പൂർത്തിയായാൽ നിക്ഷേപിച്ച തുകയും പിൻവലിക്കാം. അല്ലെങ്കിൽ ഈ തുക വീണ്ടും നിക്ഷേപ പദ്ധതിയിൽ ഇടാം. അങ്ങനെ ഇടുമ്പോൾ പലിശ വീണ്ടും ലഭിക്കും.
ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും ആണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ പദ്ധതിയ്ക്ക് വലിയ പ്രീതിയാണ് ഉള്ളത്.
Now loading...