April 6, 2025
Home » താരിഫ്; ട്രംപ് ഇന്ത്യയുമായി ചര്‍ച്ചയില്‍ Jobbery Business News New

അടുത്തയാഴ്ച പ്രാബല്യത്തില്‍ വരാന്‍ പോകുന്ന താരിഫുകളുടെ ആഘാതം ലഘൂകരിക്കുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ, വിയറ്റ്‌നാം, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. പൊതുവായ താരിഫുകളും പരസ്പര താരിഫുകളും പ്രഖ്യാപിച്ചതിനുശേഷമുള്ള നയതന്ത്ര ഇടപെടലുകളുടെ ആദ്യ നീക്കമാണിത്.

ഈ മാസം ഒന്‍പതുമുതലാണ് പരസ്പര താരിഫുകള്‍ നടപ്പിലാക്കുന്നത്. വൈറ്റ് ഹൗസിലെ മുതിര്‍ന്ന വ്യാപാര ഉപദേഷ്ടാക്കളായ പീറ്റര്‍ നവാരോയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഈ നടപടികള്‍ ആഗോള വ്യാപാരത്തിന്റെ പുനഃക്രമീകരണത്തെ സൂചിപ്പിക്കുന്നതായി പറയുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടത്താനുള്ള ട്രംപിന്റെ സന്നദ്ധത മറ്റ് ഉദ്യോഗസ്ഥര്‍ അംഗീകരിക്കുന്നു.

താരിഫുകളെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് പൊരുത്തക്കേടുള്ളതായിരുന്നു. തുടക്കത്തില്‍ അവ ചര്‍ച്ച ചെയ്യാന്‍ പറ്റാത്തതാണെന്ന് അദ്ദേഹം കരുതിയെങ്കിലും പിന്നീട് സാധ്യമായ വിട്ടുവീഴ്ചകളെക്കുറിച്ച് സൂചന നല്‍കി. നിരവധി രാജ്യങ്ങള്‍ യുഎസുമായി കരാറുകള്‍ക്ക് ശ്രമിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

ശനിയാഴ്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രസിഡന്റ് താരിഫ് സംബന്ധിച്ച് സമ്മിശ്ര സൂചനകള്‍ നല്‍കി.

അതേസമയം കോര്‍പ്പറേറ്റ് അമേരിക്കയില്‍ നിന്നും, ആഗോള വ്യാപാര പങ്കാളികളില്‍ നിന്നും, ചില കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നുപോലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും, ട്രംപ് തന്റെ താരിഫ് തന്ത്രത്തില്‍ നിന്ന് പിന്നോട്ട് പോകാനുള്ള സൂചനയൊന്നും കാണിച്ചിട്ടില്ല. അമേരിക്കയ്ക്ക് അനുകൂലമായി അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഈ നടപടികള്‍ അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ ഭരണകൂടം തറപ്പിച്ചുപറയുന്നു.

അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 46 ശതമാനം തീരുവ യുഎസ് ഏര്‍പ്പെടുത്തിയതിനാല്‍ വിയറ്റ്‌നാമിന് ഈ നയം തിരിച്ചടിയായി.

അതേസമയം, പ്രതികാരം ഒഴിവാക്കുന്നതിനായി അമേരിക്കന്‍ ഇറക്കുമതികള്‍ക്കുള്ള എല്ലാ തീരുവകളും ഇസ്രയേല്‍ മുന്‍കൂര്‍ ഒഴിവാക്കിയെങ്കിലും, അവര്‍ക്കും 17 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *