
Now loading...
ഇന്ത്യയിലെ മുൻ നിര ബിസിനസ് ടൈക്കൂണായ ഗൗതം അദാനി തൊട്ടതെല്ലാം പൊന്നാക്കുന്നതിൽ പേരുകേട്ട ബിസിനസ്സുകാരനാണ്. വിവിധ മേഖകലളിൽ കരുത്ത് തെളിയിച്ച നിരവധി കമ്പനികളാണ് അദാനിക്കുള്ളത്. ഹിൻഡൻബർഗും മറ്റ് വിദേശ ഏജൻസികളും തലകുത്തി നിന്നിട്ടും അദാനിയെ തൊടാനായില്ല. ഇപ്പോഴിതാ പ്രതിരോധ മേഖലയിലും നിരവധി നൂതന കണ്ടുപിടിത്തങ്ങളും ആയുധ നിർമ്മാണവും കൊണ്ട് കരുത്തു തെളിയിക്കുകയാണ് അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ്.
2025 ഫെബ്രുവരിയിൽ ബംഗളൂരുവിൽ നടന്ന ഏയറോഷോയിൽ വ്യത്യസ്തങ്ങളായ നിരവധി ആയുധങ്ങളും ഡ്രോണുകളും കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ആളില്ലാ വിമാനങ്ങൾ, ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ, പിസ്റ്റളുകളും മെഷീൻ ഗണ്ണുകളും അടങ്ങുന്ന ആയുധങ്ങൾ, വെടിയുണ്ടകൾ, ബോംബുകൾ , മിസൈലുകൾ തുടങ്ങിയവയും അദാനി ഡിഫൻസ് നിർമ്മിക്കുന്നുണ്ട്.
ആയുധങ്ങൾ എത്തിക്കാനും നിരീക്ഷണത്തിനുമടക്കം നിരവധി വിവിധോദ്ദേശ്യ ഡ്രോണുകൾ അദാനിയുടെ ആയുധ ശേഖരത്തിലുണ്ട് . ഇസ്രയേൽ ഡിഫൻസ് കമ്പനിയുമായി ചേർന്ന് നിർമ്മിക്കുന്ന ദൃഷ്ടി ഡ്രോണുകൾ ഇതിനോടകം നാവിക സേനയുടെ ഭാഗമായിട്ടുണ്ട്. ഡ്രോണുകൾ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ തകർക്കാനും കഴിയുന്ന ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും അദാനി ഡിഫൻസ് നിർമ്മിക്കുന്നുണ്ട്. അഭയ് , ജീത്, പ്രഹാർ തുടങ്ങിയ തോക്കുകളും സ്നൈപ്പറുകളുമാണ് തോക്കുകളുടെ വിഭാഗത്തിലുള്ളത്.
മിസൈലുകളുടേയും ബോംബുകളുടേയും വിഭാഗത്തിലും അത്യാധുനികമായ ആയുധങ്ങളാണ് അദാനി ഡിഫൻസ് നിർമ്മിക്കുന്നത്. വ്യോമ പ്രതിരോധത്തിനും കപ്പലുകളെ ആക്രമിക്കാനുമൊക്കെ കഴിയുന്ന മിസൈലുകളാണ് ഈ വിഭാഗത്തിലുള്ളത്. ഇന്യ്്ൻ സൈന്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേക തരം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ , മറ്റ് ആയുധങ്ങൾ തുടങ്ങിയവയും അദാനി ഫിഫൻസ് നിർമ്മിക്കുന്നുണ്ട്..
2015 ൽ ആയിരുന്നു അദാനി എന്റർപ്രൈസസിന്റെ ഭാഗമായി അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് ലോഞ്ച് ചെയ്തത്. നരേന്ദ്ര മോദി സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രയോജനപ്പെടുത്തിയായിരുന്നു ആയുധ നിർമ്മാണം ആരംഭിച്ചത്. 2020 ൽ പിഎൽആർ സിസ്റ്റംസ് എന്ന തോക്ക് നിർമ്മാണ കമ്പനിയെ ഏറ്റെടുത്ത് കൊണ്ടായിരുന്നു അദാനി ഡിഫൻസ് ആ മേഖലയിലേക്ക് കടന്നത്. 2024 ആയപ്പോഴേക്കും നിരവധി വിദേശ കമ്പനികളുമായി കരാർ ഉണ്ടാക്കി. കാൺപൂർ ഡിഫൻസ് കോറോഡോറിന്റെ ഭാഗമായി 500 ഏക്കറിലാണ് പുതിയ പ്ലാന്റ് അദാനി ആരംഭിച്ചത്. ഫ്രാൻസിന്റെ തെയിൽസ് ഗ്രൂപ്പുമായി ചേർന്ന് രുദ്ര, പ്രചണ്ട് ഹെലികോപ്ടറുകൾക്കുള്ള റോക്കറ്റുകളും നിർമ്മിച്ച് തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയുടെ ഡിഫൻസ് കയറ്റുമതി വൻ വളർച്ച നേടുമ്പോൾ അതിൽ സ്വകാര്യ കമ്പനികളും നിർണായക പങ്കാണ് വഹിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയും അതിന്റെ അനന്ത സാദ്ധ്യതകളും പ്രയോജനപ്പെടുത്തി വൻ മുന്നേറ്റമാണ് അദാനി ഡിഫൻസ് ആൻഡ് എയ്‌റോ സ്പേസ് കാഴ്ച്ച വെക്കുന്നത്.
Now loading...