Now loading...
This job is posted from outside source. please Verify before any action
ദിവസ ശമ്പളത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കൂടാതെ പ്രൊജക്ട് അസിസ്റ്റന്റ്,അങ്കണവാടി ജോലികളും
ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി ഒഴിവ്
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ (പുരുഷൻ) ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായപരിധി 20-50. ഉദ്യോഗാർത്ഥികൾ ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളപേപ്പറിൽ അപേക്ഷ എഴുതി തയാറാക്കി മാർച്ച് 29ന് ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 04812951398
പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവുണ്ട്. എസ്റ്റാബ്ലിഷിങ് ബാംബു പ്ലാന്റേഷൻസ് ഇൻ ഡിഫറന്റ് അഗ്രോ-ക്ലൈമാറ്റിക് സോൺസ് ആന്റ് ഇവാലുവേഷൻ ഓഫ് ഗ്രോത്ത് പെർഫോമൻസ് എന്ന പ്രൊജക്ടിലേക്കാണ് നിയമനം. 2026 മെയ് 20 വരെയാണ് കാലാവധി. ബി.എസ്.സി ബോട്ടണി/ പ്ലാൻറ് സയൻസിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദമുള്ളവർക്ക് മാർച്ച് 25ന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രതിമാസം 18000/ രൂപ ഫെല്ലോഷിപ്പായി ലഭിക്കും. 36 വയസാണ് പ്രായപരിധി. പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ളവർ രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണം.
അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡ് (കരിക്കാട്) പരിധിയിലുള്ള യോഗ്യരായ വനിതകളിൽ നിന്നും അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാർച്ച് 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ അപേക്ഷകൾ ലഭിക്കണം.
അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വണ്ടൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ :0483 – 2840133
Now loading...