Now loading...
തിരുവനന്തപുരം: നാളെ (29-03-25) നടക്കുന്ന ഒന്നാംവർഷ ഹയർ സെക്കൻ്ററി ഇംഗ്ലീഷ് പരീക്ഷയുടെ സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്. ഈ വിവരം രേഖപ്പെടുത്തിയ ഹാൾടിക്കറ്റാണ് ഒന്നാം വർഷ ഹയർ സെക്കൻററി പരീക്ഷയ്ക്ക് നല്കിയിട്ടുള്ലത്. എന്നാൽ ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് എഴുതുന്ന രണ്ടാം വർഷ വിദ്യാർത്ഥികളുടെയും കമ്പാർട്ട്മെൻറൽ വിദ്യാർത്ഥികളുടെയും ഹാൾടിക്കറ്റിൽ നാളത്തെ പരീക്ഷാ സമയം ഉച്ചക്ക് ശേഷമായാണ് നൽകിയിട്ടുള്ളത്. ആയതിനാൽ മാർച്ച് 29ന് (നാളെ) നടക്കുന്ന ഒന്നാം വർഷ ഹയർ സെക്കൻ്ററി ഇംഗ്ലീഷ് പരീക്ഷയുടെ സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ച വിവരം എല്ലാ വിദ്യാർത്ഥികളും ഓർക്കേണ്ടതാണ്.
Now loading...