നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അവസരം

നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അവസരം

കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍  അവസരം. മെയിന്റനന്‍സ്, അസിസ്റ്റന്റ്, ബ്ലാസ്റ്റര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയ തസ്തികകളിലായി ആകെ 995 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് വഴി ജൂണ്‍ 14ന് മുന്‍പായി അപേക്ഷ നല്‍കണം. 
++++++++
നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ 995 ഒഴിവുകള്‍. മെയിന്റനന്‍സ്, അസിസ്റ്റന്റ്, ബ്ലാസ്റ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ്, ടെക്‌നീഷ്യന്‍, എച്ച്ഇഎം മെക്കാനിക്, എച്ച്ഇഎം ഓപ്പറേറ്റര്‍, എംസിഒ, ക്യൂസിഎ എന്നിങ്ങനെയാണ് തസ്തികകള്‍. 
ജോലി ലഭിക്കുന്നവര്‍ക്ക് ഛത്തീസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങളിലായി നിയമനം നടക്കും. 
പ്രായപരിധി 18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

ഫീല്‍ഡ് അറ്റന്‍ഡന്റ് : ഐടിഐ പാസ്
മെയിന്റനന്‍സ് അസിസ്റ്റന്റ്: ഇലക്ട്രിക്കലില്‍ ഐടിഐ 
മെയിന്റനന്‍സ് അസിസ്റ്റന്റ് : വെല്‍ഡിങ്/ ഫിറ്റര്‍/ മെക്കാനിസ്റ്റ്/ മോട്ടോര്‍ മെക്കാനിക്ക് /ഡീസല്‍ മെക്കാനിക്ക്/ ഓട്ടോ ഇലക്ട്രീഷ്യന്‍
ബ്ലാസ്റ്റര്‍ ഗ്രേഡ് : മെട്രിക്കുലേഷന്‍/ ബ്ലാസ്റ്റര്‍ ഐടിഐ/ കൂടാതെ മൈനിങ് മേറ്റ് സര്‍ട്ടിഫിക്കറ്റും എയ്ഡ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ബ്ലാസ്റ്റിങ് ഓപ്പറേഷനില്‍ 3വര്‍ഷത്തെ പ്രവൃത്തിപരിചയം.
എംസിഒ-ഗ്രേഡ് III : മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും ഹെവി ഡ്രൈവിങ് ലൈസന്‍സും 
ക്യുസിഎ-ഗ്രേഡ്-III: ബിഎസ്സി (കെമിസ്ട്രി/ ജിയോളജി, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ വിശദമായ വിജ്ഞാപനം, യോഗ്യത എന്നീ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ പ്രോസ്‌പെക്ടര്‍ കൃത്യമായി വായിച്ച് മനസിലാക്കി ജൂണ്‍ 14ന് മുന്‍പായി അപേക്ഷ നല്‍കുക

Leave a Reply

Your email address will not be published. Required fields are marked *