നാഷണൽ ആയുഷ് മിഷൻ വാക്-ഇൻ-ഇൻറർവ്യൂ വഴി ജോലി
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് എഎൻഎം / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
(adsbygoogle = window.adsbygoogle || []).push({});
വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം.
ഉദ്യോഗാർത്ഥികൾ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തിയിരിക്കാണം. 23 ന് വൈകുന്നേരം 5 ന് മുൻപായി അപേക്ഷിക്കണം. ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തിൽ 28 ന് രാവിലെ 10 മുതലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in .
സ്റ്റുഡിയോ അറ്റൻഡർ ഒഴിവ്
സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ സ്റ്റുഡിയോ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സി/ തത്തുല്യം, ഫൈൻ ആർട്സ് വിഷയത്തിൽ റെഗുലർ കോഴ്സിൽ പഠിച്ച് കേരള സർക്കാർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കിൽ ഫോട്ടോഗ്രാഫിയിൽ കെ.ജി.സി.ഇ- യുമാണ് യോഗ്യത. യോഗ്യത നേടിയ ശേഷം കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 01/01/2025 ൽ 18നും 41നും ഇടയിൽ (പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒ.ബി.സി വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവുകൾ ലഭിക്കും). 710 രൂപയാണ് ദിവസ വേതനം.
(adsbygoogle = window.adsbygoogle || []).push({});
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 30 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
Today's product

