April 3, 2025
Home » നിങ്ങൾ അറിഞ്ഞിരിക്കേണ്ട സൈബര്‍ ലോകത്തെ പ്രധാനപ്പെട്ട രണ്ട്‌ സാമ്പത്തിക തട്ടിപ്പുകൾ Jobbery Business News New

എന്താണ് ഫിഷിങ്?

തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകള്‍ നല്‍കി ബാങ്ക് അക്കൗണ്ട്, സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തി അക്കൗണ്ടിലുള്ള പണം തട്ടുന്ന രീതി.

സൈബര്‍ തട്ടിപ്പ് നടത്തുന്ന കുറ്റവാളികള്‍ ആവിഷ്‌കരിക്കുന്ന ന്യൂജന്‍ കണ്ടുപിടുത്തമാണ് ഫിഷിങ്. ഇവിടെ സൈബര്‍ കുറ്റവാളികള്‍ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, അല്ലെങ്കില്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ പോലുള്ള സെന്‍സിറ്റീവ് ഡാറ്റ മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഫിഷിങ് സാധാരണയായി വ്യാജ ഇമെയിലുകള്‍, സന്ദേശങ്ങള്‍, അല്ലെങ്കില്‍ വെബ്‌സൈറ്റുകള്‍ വഴിയാണ് നടക്കുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ ബാങ്കുകള്‍, കമ്പനികള്‍ എന്ന് തോന്നിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ആയിരിക്കും ഇത്തരം സന്ദേശങ്ങള്‍ വരാറ്. ഉപഭോക്താക്കളെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ സ്വകാര്യ വിവരങ്ങള്‍ നല്‍കാനോ പ്രേരിപ്പിക്കുന്നതിനായി അവര്‍ പലപ്പോഴും അടിയന്തിര സന്ദേശങ്ങള്‍ അല്ലെങ്കില്‍ ഭീഷണികളും ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ‘ നിങ്ങളുടെ അക്കൗണ്ട് ഉടന്‍ അടച്ചുപൂട്ടപ്പെടും, അടച്ചുപൂട്ടാതിരിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ‘ തുടങ്ങിയവ. ഒരിക്കല്‍ സ്വകാര്യ വിവരങ്ങള്‍ കൈമാറിയാല്‍ അത് വീണ്ടും ഐഡന്റിറ്റി മോഷണം, സാമ്പത്തിക നഷ്ടം, അല്ലെങ്കില്‍ മറ്റ് ദുരുപയോഗങ്ങള്‍ എന്നിവക്ക് ഉപയോഗിക്കപ്പെടാം.

* ഫിഷിങ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍

ഫിഷിങില്‍ നിന്ന് സംരക്ഷിക്കാന്‍ അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, സന്ദേശം അയച്ച വ്യക്തിയുടെ വിശ്വാസ്യത പരിശോധിക്കുക, മറ്റുള്ളവര്‍ക്ക് പെട്ടെന്ന് ഊഹിച്ചെടുക്കാന്‍ സാധിക്കാത്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുക, ആവശ്യമെങ്കില്‍ ടു-ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ സജ്ജമാക്കുക എന്നിവ ശ്രദ്ധിക്കണം.

 ഇൻവെസ്റ്റ്മെൻ്റ് / ട്രേഡിംഗ് തട്ടിപ്പ് ?

വിദേശ എക്സ്ചേഞ്ച് ഉൾപ്പെടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതി

വാട്സ്ആപ്പ്, ടെലഗ്രാം, വ്യാജ വെബ്സൈറ്റുകൾ, എന്നിവയിൽ സൗജന്യ ഷെയർ ട്രേഡിങ് ടിപ്സ് നൽകി അംഗമാക്കാൻ ശ്രമിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ പ്രമുഖരുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് വിശ്വാസം നേടിയെടുക്കും. വ്യാജ വാലറ്റിൽ നിക്ഷേപ തുക, പെരിപ്പിച്ച ലാഭം എന്നിവ കാണിക്കും.

* ട്രേഡിംഗ് തട്ടിപ്പിൽ വീഴാതിരിക്കാൻ

അമിത ലാഭ വാഗ്ദാനത്തിൽ ചെന്ന് ചാടാതിരിക്കുക,സെബി അംഗീകൃത ആപ്പുകൾ (സെറോദ, അപ്സ്റ്റോക്സ്, എയ്ഞ്ചൽ വൺ , ഐസിഐസിഐ ഡയറക്ട് തുടങ്ങിയവ) വഴി നിക്ഷേപിക്കുക,നിയമ വിധേയ ബ്രോക്കറേജ് സ്ഥാപനങ്ങൾ, സുരക്ഷിതമായ സെൻട്രൽ ഡിപ്പോസിറ്ററി സർവീസിൽ (സിഡിഎസ്എൽ)നിന്നുള്ള മെസ്സേജ് എന്നിവ ഉറപ്പാക്കുക.

കടപ്പാട് : അനില്‍കുമാര്‍ പി

അണ്ടര്‍ സെക്രട്ടറി (എച്ച്.ജി), ധനകാര്യവകുപ്പ്, ഗവ. സെക്രട്ടേറിയേറ്റ്

(ഫിനാന്‍സ് ഓഫീസര്‍, ജില്ലാ പഞ്ചായത്ത്)

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *