Skip to content Skip to footer

നിയുക്തി മെഗാ തൊഴില്‍ മേള ജനുവരി 31ന് നടത്തുന്നു

നിയുക്തി മെഗാ തൊഴില്‍ മേള ജനുവരി 31ന് നടത്തുന്നു
Share this Job

നിയുക്തി മെഗാ തൊഴില്‍ മേള ജനുവരി 31ന് നടത്തുന്നു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മേഖലയുടെ നിയുക്തി മെഗാ തൊഴില്‍ മേള 2025-26 ജനുവരി 31ന് പാപ്പനംകോട് ശ്രീചിത്ര തിരുന്നാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വെച്ച് നടത്തും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴില്‍ദായകരേയും ഉദ്യോഗാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴില്‍മേളയില്‍ ഐ.ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, പാരാമെഡിക്കല്‍, മാനേജ്‌മെന്റ്, ടെക്‌നിക്കല്‍, മാര്‍ക്കറ്റിംഗ് മേഖലകളിലുള്ള 60ല്‍ പരം തൊഴില്‍ദായകര്‍ പങ്കെടുക്കും.
യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്, നേഴ്‌സിംഗ്, പാരാമെഡിക്കല്‍, ട്രാവല്‍ ആന്റ് ടൂറിസം യോഗ്യതയുള്ളവര്‍ക്കായി 5000ളം ഒഴിവുകളുണ്ട്. http://privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തൊഴില്‍ദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8921916220 (തിരുവനന്തപുരം)
അക്കൗണ്ടന്റ് നിയമനം
മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ്സുകളിൽ (നിലവിൽ ഒഴിവുള്ള സി.ഡി.എസ്-കളിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ടു ചെയ്യുന്ന ഒഴിവുകളിലേക്കും) കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് നിയമനം നടത്തുന്നു. ജില്ലയിൽ താമസിക്കുന്ന അയൽക്കൂട്ടം/ഓക്സിലറി ഗ്രൂപ്പ് അംഗമായ  20 നും 36 നും പ്രായമുള്ള അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം, ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകൾ  www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നോ ലഭിക്കും. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 27 വൈകുന്നേരം അഞ്ചിന് മുമ്പ് മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർക്ക് അപേക്ഷ സമർപ്പിക്കണം. 
ഫോൺ 0483 2733470
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now