നിയുക്തി മെഗാ തൊഴിൽമേള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽ ദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും.
യോഗ്യത : എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ട്.
https://privatejobs.employment.kerala.gov.in വഴി തൊഴിൽദായകർക്കും, ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735
(ആലപ്പുഴ), 9496443878 (പത്തനംതിട്ട).
(adsbygoogle = window.adsbygoogle || []).push({});
ഡോക്ടര്‍ നിയമനം
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ Third Shift Dialysis നടക്കുന്നതിന്റെ ഭാഗമായി വൈകുന്നേരം ആറ് മുതല്‍ 11 വരെ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 19 ന് ഉച്ചക്ക് രണ്ടിന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ നടക്കും. യോഗ്യത – എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍.
ഫോണ്‍ – 0467 2215522.
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള സര്‍ക്കാരും പി.എസ്.സിയും അംഗീകരിച്ച ഡി.എം.എല്‍.ടിയോ ബി.എസ്.സി എം.എല്‍.ടിയോ വിജയിച്ച 18 വയസ്സിനും 56 വയസ്സിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 21ന് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കാഞ്ഞങ്ങാട് പുതിയ കോട്ടയിലുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.
ഫോണ്‍- 0467 2206886, 9447783560.
Today's product

