നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 19ന് പൊതുഅവധി

മലപ്പുറം:നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 19ന് പൊതുഅവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19നാൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ശമ്പളത്തോട് കൂടിയ അവധിയായും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോടുകൂടിയ അവധിയായി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മീഷണർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *