നെറ്റ്ഫ്‌ളിക്‌സ് യൂറോപ്യന്‍ ഓഫീസുകളില്‍, നികുതി ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം. ഫ്രാന്‍സിലെയും നെതര്‍ലന്‍ഡിലെയും ഓഫീസുകള്‍ റെയ്ഡ് ചെയ്തു.
നെറ്റ്ഫ്‌ളിക്‌സിന്റെ പാരീസിലും ആംസ്റ്റര്‍ഡാം ഓഫീസിലും നടത്തിയ റെയ്ഡിന് ശേഷം പ്രാഥമിക അന്വേഷണം ആരംഭിച്ചതയാണ് റിപ്പോര്‍ട്ട്.
നെറ്റ്ഫ്‌ളിക്‌സിന്റെ നികുതിയിലെ സംശയങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സ് 2022 നവംബര്‍ മുതലുള്ള കണക്കുകളില്‍ അന്വേഷണം നടത്തി വരികയാണ് . ഫ്രഞ്ച്, ഡച്ച് അധികാരികള്‍ പരസ്പരം സഹകരിച്ചാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ അന്വേഷണം നടത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
കമ്പനിയുടെ വരുമാന റിപ്പോര്‍ട്ടുകളിലെ പൊരുത്തക്കേടുകളെ തുടര്‍ന്നുണ്ടായ സംശയങ്ങളാണ് അന്വേഷണത്തിലേക്ക് നയിച്ചത്. വരുമാനമുണ്ടായിട്ടും നഷ്ടം കാണിച്ച് റിപ്പോര്‍ട്ട് നല്‍ികിയതായും കണ്ടെത്തിയിരുന്നു.
Jobbery.in