നേട്ടത്തിന്റെ ട്രാക്കിൽ വിപണി: സെന്‍സെക്‌സില്‍ 300 പോയന്റ് മുന്നേറ്റം Jobbery Business News New

ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 270 പോയിന്റ് ഉയര്‍ന്ന് 83,712 ലും നിഫ്റ്റി 61 പോയിന്റ് ഉയര്‍ന്ന് 25,522 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് ഓഹരികളിൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, അദാനി പോർട്ട്സ്, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നി ഓഹരികൾ മികച്ച പ്രകടനം കാഴ്ച വച്ചു. അതേസമയം ട്രെന്റ്, ആക്സിസ് ബാങ്ക്, മാരുതി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ കനത്ത നഷ്ടം നേരിട്ടു.

സെക്ടര്‍ സൂചികകളില്‍ റിയലിറ്റി 0.99 ശതമാനം ഉയര്‍ന്ന് ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. ഓയില്‍ ആന്റ് ഗ്യാസ് 0.10 ശതമാനം ഉയര്‍ന്നപ്പോള്‍ ഫാർമാ സൂചിക 0.89 ശതമാനവും മീഡിയ , മെറ്റല്‍ സൂചികകള്‍ 0.7 ശതമാനവും ഇടിവ് നേരിട്ടു. 

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ സമ്മിശ്ര കുറിപ്പിലാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികൾ തിങ്കളാഴ്ച താഴ്ന്ന നിലയിലായിരുന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.59 ശതമാനം ഇടിഞ്ഞ് 69.17 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ ഉയർന്ന് 85.68 ൽ ക്ലോസ് ചെയ്തു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *