March 19, 2025
Home » പഠിക്കാൻ ആളില്ല: സംസ്ഥാനത്തെ ഐടിഐകളിലുള്ള 749 ട്രേഡുകള്‍ നിർത്തലാക്കാൻ തീരുമാനം New

തിരുവനന്തപുരം: പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാത്തതിന്റെ തുടർന്ന് സംസ്ഥാനത്തെ ഐടിഐകളിലുള്ള 749 ട്രേഡുകള്‍ നിർത്തലാക്കാൻ തീരുമാനം. നിർത്തലാക്കുന്ന ട്രേഡുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ 6വര്‍ഷത്തിലേറെയായി പഠിക്കാനാളില്ലാത്ത ട്രേഡുകളാണ് നിർത്തുന്നത്. കോഴ്‌സുകള്‍ ഒഴിവാകുന്നതോടെ അധികമാകുന്ന സ്ഥിരം ട്രെയ്നര്‍മാരെ യോഗ്യതയ്ക്കനുസരിച്ച് പുനര്‍വിന്യസിക്കും. 2018 മുതല്‍ ഒരു വിദ്യാര്‍ഥിപോലും പ്രവേശനംനേടാത്ത കോഴ്‌സുകളാണ് ഒഴിവാക്കുന്നത്. രാജ്യത്തെ 415 ഐടിഐകളിലായി 21,609 ട്രേഡുകൾ ഒഴിഞ്ഞു കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതില്‍ 749 എണ്ണം കേരളത്തിലാണ്. 109 എണ്ണം തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട്, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഐടിഐകളിലും ബാക്കി 640 ട്രേഡുകള്‍ സ്വകാര്യ സ്ഥാപനങ്ങളിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *